അയർലണ്ടിൽ 18 വയസുകാരായ വിദ്യാർത്ഥികൾക്ക് മെയ് 1 മുതൽ ചൈൽഡ് ബെനഫിറ്റ് പേയ്മെന്റ് ലഭ്യമാകും

മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളായ 18 വയസുകാരെ കൂടി ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് ഇന്നലെ മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും, പദ്ധതി നടപ്പിലാക്കാനായി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. 2024 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി സെപ്റ്റംബര്‍ മാസം മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ മെയ് മാസത്തോടെ പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് ഒരുക്കമാണെന്നാണ് മന്ത്രി ഹംഫ്രിസ് മന്ത്രിസഭയെ … Read more

അയർലണ്ടിലെ 13 ലക്ഷം പേർക്ക് ഈയാഴ്ച ഡബിൾ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ നൽകും

അയര്‍ലണ്ടിലെ 13 ലക്ഷം പേര്‍ക്ക് ഈയാഴ്ച ഡബിള്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ ലഭിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ്. ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനമാണ് ഈയാഴ്ച നടപ്പാക്കുന്നത്. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, സിംഗിള്‍ പാരന്റ്‌സ്, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ അര്‍ഹരായവര്‍ക്ക് 342 മില്യണ്‍ യൂറോയാണ് വെല്‍ഫെയര്‍ പേയ്‌മെന്റിനായി വകയിരുത്തിയിട്ടുള്ളത്. കോസ്റ്റ് ഓഫ് ലിവിങ്ങുമായി ബന്ധപ്പെട്ട് 2024 ബജറ്റിലെ ഒമ്പതാമത്തെ ലംപ്‌സം പേയ്‌മെന്റാണിത്. കഴിഞ്ഞ 12 വര്‍ഷമായി ജോബ് സീക്കേഴ്‌സ് അലവന്‍സിലുള്ളവര്‍ക്കും ഈ സഹായം … Read more

അയർലണ്ടിലെ പഴയ കെട്ടിടങ്ങൾ നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് നവീകരിച്ച ശേഷം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി. പഴയ ഗാര്‍ഡ സ്റ്റേഷനുകള്‍, പാരിഷ് ഹാളുകള്‍, സ്‌കൂളുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന തരത്തിലാണ് പദ്ധതി. 4.5 മില്യണ്‍ യൂറോ മുടക്കിയാണ് ഇത്തരത്തിലുള്ള 24 സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് Department of Rural and Community Development വ്യക്തമാക്കി. പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. നവീകരണ തുകയും സ്ഥാപനങ്ങള്‍ക്കാണ് കൈമാറുക. പട്ടണങ്ങള്‍, … Read more

അയർലണ്ടിൽ ചൈൽഡ് ബെനഫിറ്റ് പേയ്‌മെന്റ് ഈ മാസം ഇരട്ടി; വിതരണം ഇന്ന്

2024 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ഇന്ന് വിതരണം ചെയ്യും. സാധാരണയായി 140 യൂറോയാണ് എല്ലാ മാസവും ചൈല്‍ഡ് ബെനഫിറ്റ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്നത്. എന്നാല്‍ ക്രിസ്മസ് പ്രമാണിച്ച് ഈ മാസം (ഒറ്റത്തവണ) 280 യൂറോ, അതായത് ഇരട്ടിയാണ് ഈ സഹായധനം. 16 വയസ് വരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് നല്‍കിവരുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് 18 വയസ് തികയും വരെ അവര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളാണെങ്കിലോ, അവര്‍ക്ക് ഏതെങ്കിലും … Read more

അയർലണ്ടിൽ മൂന്ന് തരം സാമൂഹിക ക്ഷേമ ധനങ്ങളുടെ വിതരണം ഈയാഴ്ച; ഈ സഹായങ്ങൾക്ക് നിങ്ങൾ അർഹരാണോ?

2024 ബജറ്റിൽ പ്രഖ്യാപിച്ച മൂന്ന് ക്ഷേമാധന സഹായങ്ങൾ ഈയാഴ്ച വിതരണം ചെയ്യുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഹെതർ ഹംഫ്രിസ്. ആകെ 133 മില്യൺ യൂറോയാണ് ഇതിനു വേണ്ടി വകയിരുത്തിയിരിക്കുന്നത്. Carer’s Support Grant ലഭിക്കാൻ അർഹതയുള്ള 120,000 പേർക്ക് വ്യാഴാഴ്ച 400 യൂറോ വീതം നൽകും. 400 യൂറോ ആണ് ഗ്രാന്റ്.Living Alone Allowance ന് അർഹരായ 240,000 പേർക്ക് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ സഹായധനം വിതരണം ചെയ്യും. 200 യൂറോ ആണ് സഹായം. … Read more

അയർലണ്ടിൽ Child Benefit Payment ഇരട്ടിയാക്കിയേക്കും

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ ബജറ്റില്‍ ഒരുപിടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. കുട്ടി ജനിക്കുന്ന രക്ഷിതാക്കള്‍ക്ക് ധനസഹായത്തോടെയുള്ള അവധി രണ്ടാഴ്ച വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കക്ഷികള്‍ക്കിടയില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ കുട്ടികള്‍ ജനിച്ചാല്‍ ഒമ്പത് ആഴ്ച വരെ മാതാപിതാക്കള്‍ക്ക് അവധിയെടുക്കാം. മാതാവിനും, പിതാവിനും ആഴ്ചയില്‍ 262 യൂറോ സര്‍ക്കാര്‍ നല്‍കും. ഇതിന് പുറമെ കുടുംബങ്ങള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതിനായി നല്‍കിവരുന്ന സഹായം (Child Benefit Payment) ഒറ്റത്തവണത്തേയ്ക്ക് ഇരട്ടിയാക്കാനും ആലോചനയുണ്ട്. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്തെ ഏകദേശം 638,000 കുടുംബങ്ങള്‍ക്ക് … Read more

അയർലണ്ടിലെ 650,000 കുടുംബങ്ങൾക്ക് ഇന്ന് Child Benefit payment ആയി 100 യൂറോ ലഭിക്കും

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ 650,000 കുടുംബങ്ങള്‍ക്ക് Child Benefit payments ഇനത്തില്‍ 100 യൂറോ അധികധനസഹായം നല്‍കാന്‍ സര്‍ക്കാര്‍. സഹായധനം ഇന്ന് (ജൂണ്‍ 6) വിതരണം ചെയ്യുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് അറിയിച്ചു. അധികധനസഹായം പ്രഖ്യാപിച്ചതോടെ ഈ മാസം 240 യൂറോ വീതം രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികളുടെ ക്ഷേമത്തിനായി ലഭിക്കും. ഫെബ്രുവരി മാസത്തിലാണ് Child Benefit payments തുക വര്‍ദ്ധിപ്പിക്കുമെന്ന് സമൂഹികസുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys പറഞ്ഞത്. 2023 ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കായി മാറ്റിവച്ച 2.2 … Read more

2024 ബജറ്റിൽ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ വർദ്ധിപ്പിച്ചേക്കും: മന്ത്രി

ഈ വരുന്ന ശരത്കാലത്ത് അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ പെന്‍ഷന്‍ തുക 12 യൂറോ വര്‍ദ്ധിപ്പിച്ചതിന് സമാനമായ വര്‍ദ്ധന ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പറഞ്ഞത്. വരുന്ന ബജറ്റില്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൃത്യമായി എത്ര തുകയാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനത്തില്‍ വര്‍ദ്ധിപ്പിക്കുകയെന്ന് പറഞ്ഞില്ലെങ്കിലും, പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച പോലെ 12 യൂറോ വര്‍ദ്ധിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് … Read more

അയർലണ്ടിൽ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകൾ വഴി; അപേക്ഷകർ നേരിട്ടെത്തണം

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറേ പിന്‍വലിച്ചതോടെ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകള്‍ വഴിയാക്കുമെന്ന് മന്ത്രി. കോവിഡ് കാലത്തിന് മുമ്പുള്ള പോലെ തൊഴിലില്ലായ്മാ വേതനം വാങ്ങാനായി ഇനിമുതല്‍ ആളുകള്‍ നേരിട്ട് പോസ്റ്റ് ഓഫീസുകളില്‍ ഹാജരാകണമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുതിയ അപേക്ഷകര്‍ക്ക് മാത്രമാണ് ഇത് ബാധകം. വരും മാസങ്ങളില്‍ എല്ലാ അപേക്ഷകര്‍ക്കുമായി ഇത് വ്യാപിപ്പിക്കും. 2020-ല്‍ കോവിഡ് ബാധയ്ക്ക് പിന്നാലെയാണ് സാമൂഹിക അകലം ഉറപ്പാക്കാനും, കോവിഡ് വ്യാപനം തടയാനുമായി തൊഴിലില്ലായ്മാ … Read more