അയർലണ്ടിൽ 18 വയസുകാരായ വിദ്യാർത്ഥികൾക്ക് മെയ് 1 മുതൽ ചൈൽഡ് ബെനഫിറ്റ് പേയ്മെന്റ് ലഭ്യമാകും

മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളായ 18 വയസുകാരെ കൂടി ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് ഇന്നലെ മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും, പദ്ധതി നടപ്പിലാക്കാനായി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. 2024 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി സെപ്റ്റംബര്‍ മാസം മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ മെയ് മാസത്തോടെ പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് ഒരുക്കമാണെന്നാണ് മന്ത്രി ഹംഫ്രിസ് മന്ത്രിസഭയെ … Read more

അയർലണ്ടിലെ 13 ലക്ഷം പേർക്ക് ഈയാഴ്ച ഡബിൾ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ നൽകും

അയര്‍ലണ്ടിലെ 13 ലക്ഷം പേര്‍ക്ക് ഈയാഴ്ച ഡബിള്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ ലഭിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ്. ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനമാണ് ഈയാഴ്ച നടപ്പാക്കുന്നത്. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, സിംഗിള്‍ പാരന്റ്‌സ്, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ അര്‍ഹരായവര്‍ക്ക് 342 മില്യണ്‍ യൂറോയാണ് വെല്‍ഫെയര്‍ പേയ്‌മെന്റിനായി വകയിരുത്തിയിട്ടുള്ളത്. കോസ്റ്റ് ഓഫ് ലിവിങ്ങുമായി ബന്ധപ്പെട്ട് 2024 ബജറ്റിലെ ഒമ്പതാമത്തെ ലംപ്‌സം പേയ്‌മെന്റാണിത്. കഴിഞ്ഞ 12 വര്‍ഷമായി ജോബ് സീക്കേഴ്‌സ് അലവന്‍സിലുള്ളവര്‍ക്കും ഈ സഹായം … Read more

അയർലണ്ടിൽ കെട്ടിക്കിടക്കുന്നത് 5,000-ഓളം അപേക്ഷകൾ; കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് അധികൃതർ

അയര്‍ലണ്ടില്‍ നിലവില്‍ 5,000-ഓളം Personal Public Service Numbers (PPSNs) അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി സാമൂഹിക സുരക്ഷാ വകുപ്പ്. തുടര്‍ന്ന് ഇവയില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളാണ് PPS നമ്പര്‍ കിട്ടാതെ വിഷമിക്കുന്നതില്‍ ഭൂരിഭാഗവും. ജോലി, ബില്ലുകള്‍ അടയ്ക്കല്‍, രാജ്യത്ത് താമസം തുടരല്‍ എന്നിവയ്‌ക്കെല്ലാം വിദേശികള്‍ക്ക് PPS നമ്പര്‍ ആവശ്യമാണ്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നല്‍കിയ അപേക്ഷയ്ക്ക് ഒരു മാസത്തിന് ശേഷവും യാതൊരു തരത്തിലുള്ള നീക്കുപോക്കും ഉണ്ടായിട്ടില്ലെന്നും, അപേക്ഷ സംബന്ധിച്ച് … Read more

അയർലണ്ടിൽ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകൾ വഴി; അപേക്ഷകർ നേരിട്ടെത്തണം

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറേ പിന്‍വലിച്ചതോടെ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകള്‍ വഴിയാക്കുമെന്ന് മന്ത്രി. കോവിഡ് കാലത്തിന് മുമ്പുള്ള പോലെ തൊഴിലില്ലായ്മാ വേതനം വാങ്ങാനായി ഇനിമുതല്‍ ആളുകള്‍ നേരിട്ട് പോസ്റ്റ് ഓഫീസുകളില്‍ ഹാജരാകണമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുതിയ അപേക്ഷകര്‍ക്ക് മാത്രമാണ് ഇത് ബാധകം. വരും മാസങ്ങളില്‍ എല്ലാ അപേക്ഷകര്‍ക്കുമായി ഇത് വ്യാപിപ്പിക്കും. 2020-ല്‍ കോവിഡ് ബാധയ്ക്ക് പിന്നാലെയാണ് സാമൂഹിക അകലം ഉറപ്പാക്കാനും, കോവിഡ് വ്യാപനം തടയാനുമായി തൊഴിലില്ലായ്മാ … Read more