എ.ഐ.സി. ഡബ്ലിൻ ബ്രാഞ്ച് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഉണർവ്വും കരുത്തും നൽകിയ സഖാവ് ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായി സി.പി.ഐ.എമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 29ന് കൗണ്ടി മീത്തിലെ സ്റ്റാമുല്ലനിലുള്ള സെന്റ്. പാട്രിക് GAAയിൽ വെച്ചാണ് ക്യാഷ് പ്രൈസിനും ട്രോഫിക്കും വേണ്ടിയുള്ള വാശിയേറിയ മെൻസ് ഡബിൾസ് ടൂർണ്ണമെന്റ് നടക്കുന്നത്. ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിന് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്: നിർമ്മൽ: 089 247 4743 രതീഷ് … Read more

ക്രിക്കറ്റ് കളിക്കാൻ താൽപര്യമുള്ള വനിതകൾക്ക് അവസരം; അയർലണ്ടിൽ വനിതാ ക്രിക്കറ്റ് ടീമിലേക്ക് ആളുകളെ തേടുന്നു

ലിംഗഭേദമെന്യേ ക്രിക്കറ്റ് ലോകമെങ്ങും പ്രചാരത്തിലായിക്കഴിഞ്ഞു. അതിന്റെ ചുവടുപറ്റി Finglas Cricket Club വനിതാ ക്രിക്കറ്റ് ടീമിന് രൂപം നല്‍കാനൊരുങ്ങുന്നു. 2026 സീസണിലേയ്ക്കുള്ള ടീമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വേണ്ടി ക്ലബ്ബ് അന്വേഷണമാരംഭിച്ചു കഴിഞ്ഞു. നേരത്തെ ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്ത സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, ഉള്ളവര്‍ക്കും ടീമില്‍ ചേരാവുന്നതാണ്. കോച്ചിങ്, ഫണ്ടിങ് എന്നിവ ക്ലബ്ബ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 087 754 9269 087 247 1142 finglascricketclub@gmail.com

LCC-ക്ക് ഹാട്രിക് കിരീടം: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിൽ ചരിത്രമെഴുതി

ഡബ്ലിൻ: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ (Champions League Cricket Tournament) ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് (LCC ) തങ്ങളുടെ കിരീട നേട്ടം ആവർത്തിച്ചു. ശക്തമായ പ്രകടനത്തിലൂടെ തുടർച്ചയായി മൂന്നാം തവണയാണ് ടീം കിരീടം ചൂടിയത്. ഈ വിജയത്തോടെ, ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടവും LCC സ്വന്തമാക്കി. ഇതുവരെ നടന്ന നാല് ചാമ്പ്യൻസ് ട്രോഫികളിൽ മൂന്നും LCC-യാണ് കരസ്ഥമാക്കിയത് . അയർലൻഡിലെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിൽ വിജയിക്കുന്ന ടീമുകൾക്ക് മാത്രമാണ് … Read more

ഹെപ്റ്റാത്ലോണിൽ ചരിത്രം കുറിച്ച് കെയ്റ്റ് ഒ’കോണർ; അയർലണ്ടിനായി നേടിയത് വെള്ളി മെഡൽ

ടോക്കിയേയില്‍ ഇന്നലെ നടന്ന വനിതകളുടെ ഹെപ്റ്റാത്‌ലോണില്‍ (Heptathlon) അയര്‍ലണ്ട് താരം കെയ്റ്റ് ഒ’കോണറിന് വെള്ളി മെഡല്‍. ഏഴ് ഇങ്ങളായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരമാണ് ഹെപ്റ്റാത്‌ലോണ്‍. ഓരോ ഇനത്തിലും നേടുന്ന പോയിന്റുകള്‍ കൂട്ടി നോക്കി, ഏറ്റവമധികം പോയിന്റ് നേടിയ ആള്‍ വിജയിയാകും. ഹെപ്റ്റാത്‌ലോണിലെ അവസാന ഇനമായ 800 മീറ്റര്‍ ഓട്ടത്തില്‍ ഏഴാമത് എത്തിക്കൊണ്ടാണ് കെയ്റ്റ് ഇവന്റില്‍ വെള്ളി നേടി രാജ്യത്തിന് അഭിമാനമായത്. 42 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇത് ഏഴാം തവണ മാത്രമാണ് … Read more

ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ അയർലണ്ടിന് സ്വർണ്ണം

ലിവര്‍പൂളില്‍ നടന്ന ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ Aoife O’Rourke-ക്ക് സ്വര്‍ണ്ണം. 75 കിലോ വിഭാഗം ഫൈനലില്‍ തുര്‍ക്കിയുടെ Busra Isildar-നെയാണ് ഐറിഷ് താരം പരാജയപ്പെടുത്തിയത്. അയര്‍ലണ്ട് ടീമിന്റെ സഹക്യാപ്റ്റനും, നേരത്തെ ഒളിംപിക്‌സില്‍ പങ്കെടുത്ത ബോക്‌സിങ് താരവുമായ Aoife, മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. റോസ്‌കോമണ്‍ സ്വദേശിയാണ് 28-കാരിയായ Aoife O’Rourke.

ലിമറിക് ക്രിക്കറ്റ് കിരീടം കിൽക്കെനി വാരിയേഴ്സിന്; ഫൈനലിൽ മീത്ത് സ്ട്രൈക്കേഴ്സിനെ എട്ട് റൺസിന് തോൽപ്പിച്ചു

ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ‘ക്രാന്തി ലിമറിക് യൂണിറ്റ്’ സംഘടിപ്പിച്ച ടൂർണമെന്റിൽ കിൽക്കെനി വാരിയേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ മീത്ത് സ്ട്രൈക്കേഴ്സിനെ എട്ട് റൺസിനാണ് കിൽക്കെനി കീഴടക്കിയത്. ലിമറിക്കിലെ ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ചു. ആദ്യസെമിഫൈനലിൽ കിൽക്കെനി വാരിയേഴ്സ്, അയ്നാഷ് 11-നെ 29 റൺസിന് പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയപ്പോൾ, രണ്ടാം സെമിയിൽ ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ടീമിനെ 10 വിക്കറ്റിന് … Read more

സുവർണ്ണ വനിതകൾ! Para-cycling World Championships-ൽ സ്വർണ്ണം നേടി അയർലണ്ട്

ബെല്‍ജിയത്തില്‍ നടക്കുന്ന UCI Para-cycling World Championships-ല്‍ കിരീടം നിലനിര്‍ത്തി അയര്‍ലണ്ടിന്റെ Katie George Dunlevy- Linda Kelly ടീം. പ്രതികൂലമായ കാലാവസ്ഥയും, യന്ത്രത്തകരാറുകളും അതിജീവിച്ചാണ് ഇരുവരും Women’s B Road Race-ൽ രണ്ടാമതെത്തിയ പോളിഷ് ടീമിനെ 20 സെക്കന്റ് പിന്നിലാക്കി വിജയം കൈവരിച്ചത്. സ്ലോ പങ്ചര്‍, വീല്‍ മാറ്റല്‍, ചെയിന്‍ കുടുങ്ങിപ്പോകല്‍ എന്നീ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ നനഞ്ഞ റോഡും റേസിന് പ്രതികൂലമായിരുന്നു. എന്നാല്‍ ഒത്തൊരുമയോടെയുള്ള പ്രകടനം ഇരുവരെയും സ്വര്‍ണ്ണ നേട്ടത്തിലെത്തിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് … Read more

ലിമറിക്കിൽ ക്രിക്കറ്റ് ആരവം; ലിമറിക് ക്രാന്തി യൂണിറ്റിന്റെ ടൂർണമെൻ്റ് ഓഗസ്റ്റ് 31-ന്

ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തി ലിമറിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31-ന് ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് എവർ റോളിങ് ട്രോഫിയും 501 യൂറോയും സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിന് ട്രോഫിയും 301 യൂറോയും സമ്മാനിക്കും. കൂടാതെ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ (മാൻ ഓഫ് ദ സീരീസ്), മികച്ച ബാറ്റർ, മികച്ച ബൗളർ, ഫൈനലിലെ മികച്ച താരം എന്നിവർക്കും പ്രത്യേക … Read more

ടിപ്പ് ഇന്ത്യൻ ക്ലോൺമേൽ സമ്മർഫെസ്റ്റ്:  ക്ലോൺമേലിൽ 7s ഫുട്ബോൾ ടൂർണമെന്റിൽ ബൂട്ടണിയാൻ ഐ.എം. വിജയൻ

ക്ലോൺമേൽ , ടിപ്പററി, അയര്‍ലണ്ട്: ഐറിഷ് മണ്ണിൽ ഇന്ത്യൻ കായികമേളയുടെ മഹത്തായ മുഹൂർത്തമായി മാറുകയാണ് ഈ ആഗസ്റ്റ് 2-ലെ സുദിനം. ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന Clonmel Summer Fest 2025-ന്റെ പ്രധാന ആകർഷണമായി, ഇന്ത്യൻ ഫുട്ബോളിന്റെ അതുല്യതാരവും രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയുമായ ശ്രീ. ഐ.എം. വിജയൻ ക്ലോൺമേലിൽ എത്തുന്നു. 7s ഫുട്‌ബോൾ ടൂർണമെന്റ്; രജിസ്ട്രേഷൻ ആരംഭിച്ചു ഫുട്‌ബോളിന്റെ താളത്തോടെയാണ് ഈ വർഷത്തെ സമ്മർഫെസ്റ്റ് വേദി ചൂടുപിടിക്കുന്നത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ … Read more

ഡബ്ലിൻ പ്രീമിയർ ലീഗ് നാളെ

സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആതിഥ്യമരുളുന്ന മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് – ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ (19/7/25) നടക്കും . ഡബ്ലിനിലേയും മറ്റു കൗണ്ടികളിലും നിന്നുമായി 15 ടീമുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഡബ്ലിൻ ALSAA സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 8 മണി മുതൽ ആവേശം നിറഞ്ഞ മത്സരങ്ങൾ നടക്കും. JUST RIGHT Overseas study limited, RAZA Indian Restaurant, Blue Chip tiles, Silver Kitchen, Ingredients Asian stores, Malabar Cafe, Kera … Read more