ഐപിഎൽ: കിരീട വരൾച്ചയ്ക്ക് പരിഹാരമാകുമോ? ഈ വർഷം ആർസിബി കപ്പ് നേടാൻ ഉള്ള 6 കാരണങ്ങൾ

1. ആദ്യ കളിയിൽ തോറ്റ് കൊണ്ട് തുടങ്ങുന്ന ടീം കപ്പ് നേടാൻ സാധ്യത ഏറെ ആണ്, MI, CSK ഒക്കെ ആദ്യ കളി തോറ്റ് കപ്പ് നേടിയ ഒരു പാട് സീസൺ ഉണ്ട്. 2. T20 ടീമിൽ ഒഴിവാക്കിയതിന് മറുപടി കൊടുക്കാൻ കോഹ്ലി ഇത്തവണ ബാറ്റിംഗ് നല്ല ഫോമിൽ ആയിരിക്കും. 2017-ലെ 973 എന്ന സ്വന്തം റെക്കോർഡ് തകർത്ത് ഓറഞ്ച് ക്യാപ്പ് നേടാൻ ആണ് സാധ്യത. 3. കിങ് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് ഇത്തവണ ഫാഫ് … Read more

പച്ചപ്പടയുടെ തേരോട്ടം! തുടർച്ചയായി രണ്ടാം വട്ടം സിക്സ് നേഷൻസ് റഗ്ബി കിരീടത്തിൽ മുത്തമിട്ട് അയർലണ്ട്

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും Guinness Six Nations പുരുഷ റഗ്ബി ചാംപ്യന്മാരായി അയര്‍ലണ്ട്. ഫൈനലില്‍ സ്‌കോട്‌ലണ്ടിനെ 17-13 എന്ന സ്‌കോറിന് വീഴ്ത്തിയാണ് പച്ചപ്പട കപ്പില്‍ മുത്തമിട്ടത്. സെന്റ് പാട്രിക്‌സ് ഡേയ്ക്ക് മുന്നോടിയായുള്ള വിജയം, അയര്‍ലണ്ടിന് ഇരട്ടിമധുരമായിരിക്കുകയാണ്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, അയര്‍ലണ്ട്, ഇറ്റലി, സ്‌കോട്‌ലണ്ട്, വെയില്‍സ് എന്നിവരാണ് ടൂര്‍ണ്ണമെന്റിലെ മത്സരാര്‍ത്ഥികള്‍. അതേസമയം ശക്തമായ മത്സരമാണ് അയര്‍ലണ്ടിനെതിരെ സ്‌കോട്‌ലണ്ട് കാഴ്ചവച്ചത്. എങ്കിലും ഡബ്ലിനിലെ Aviva സ്‌റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ വീറോടെ പൊരുതിയ ഐറിഷ് പട, ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ടൈഗേഴ്‌സ് കപ്പ് 24: വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കൾ

വാട്ടർഫോർഡ്: വാട്ടർഫോർഡ് ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്, വാട്ടർഫോർഡ് ടൈഗേഴ്‌സ് ഒരുക്കിയ രണ്ടാമത് ‘ടൈഗേഴ്‌സ് കപ്പ് ‘ ഇൻഡോർ ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കളായി . അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജയന്റ്സ് ആണ് സെക്കൻഡ് റണ്ണറപ് ആയത്. ക്രിക്കറ്റ് പ്രേമികളെ വളരെ ആവേശത്തിലാഴ്ത്തിയ മത്സരങ്ങളായിരുന്നു ഓരോന്നും. മിന്നും പ്രകടനങ്ങളാണ് എല്ലാ ടീമുകളും പുറത്തെടുത്തത്. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ടൈഗേർസിന്റെ സ്പോൺസർ ഷിനു വിജയികൾക്ക് ട്രോഫി സമ്മതിച്ചു. … Read more

ആദ്യ ടെസ്റ്റ് ജയത്തോടെ ചരിത്രം കുറിച്ച് അയർലണ്ട്; പിന്നിലാക്കിയത് ഇന്ത്യ, ന്യൂസിലാന്റ് അടക്കമുള്ള വമ്പന്മാരെ

അബുദാബിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സര വിജയത്തിലൂടെ ചരിത്രം കുറിച്ച് അയര്‍ലണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ആരംഭിച്ച് എട്ടാം മത്സരത്തില്‍ തന്നെ ആദ്യ ടെസ്റ്റ് വിജയം എന്ന നേട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ഐറിഷ് പട. 5 വര്‍ഷവും, 10 മാസവും, 20 ദിവസവും കൊണ്ട് എത്തിയ ആ നേട്ടത്തില്‍ അയര്‍ലണ്ട് മറികടന്നതാകട്ടെ ക്രിക്കറ്റ് ലോകത്തെ വമ്പന്‍മാരായ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെയും. ടോളറന്‍സ് ഓവലില്‍ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിവസം 111 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലണ്ട് … Read more

Vikings Winter Premier League Season -2 വാട്ടർഫോഡ് വൈക്കിങ്ങ്സ് കിരീട ജേതാക്കളായി

വാട്ടർഫോർഡ് വൈക്കിങ്സ് സംഘടിപ്പിച്ച“ Vikings Winter Premier League Season -2” ക്രിക്കറ്റ്‌ ടൂർണമെന്റലെ കിരീടം ചൂടി വാട്ടർ ഫോർഡ് വൈക്കിങ്സ് കിങ്‌സ്. ഓൾ അയർലണ്ടിലെ മികച്ച 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ്‌ ആയിരിക്കുന്നത് വൈകിങ്സ്ന്റെ തന്നെ ടീമായ വൈക്കിങ്ങ്സ് ലെജന്റസ് ആണ്. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, പ്ലയെർ ഓഫ് ദി സീരീസ് എന്നിവയും വൈക്കിങ്സിലെതന്നെ കളിക്കാരായ ഫെബിൻ, മുകേഷ്, സുനിൽ എന്നിവർ യഥാക്രമം കരസ്ഥമാക്കി. ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച … Read more

Winter Premier League Season -2 ഈ വരുന്ന ഫെബ്രുവരി 24 ശനിയാഴ്ച

ക്രിക്കറ്റിന്റെ അവേശത്തിന് കൊടിയേറാൻ ഇനി എതാനും ദിവസങ്ങൾ മാത്രം. ക്രിക്കറ്റ്‌ പോരാട്ടങ്ങളുടെ മണമുള്ള വാട്ടർഫോർഡിന്റെ മണ്ണിൽ വൈക്കിങ്ങ്സ്  അണിയിച്ചൊരുക്കുന്ന Winter Premier League Season -2 ഈ വരുന്ന ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8 മണിമുതൽ GAA BALLIGUNNER INDOOR സ്റ്റേഡിയത്തിൽ വെച്ച് ആരംഭിക്കുകയാണ്. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശക്തരായ 18-ഓളം ടീമുകളാണ് ഈ വർഷം മാറ്റുരക്കുന്നത്. ഈ മത്സരത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും നമ്മുടെ പോരാട്ട ഭൂമിയിലേക്ക് ക്ഷണിക്കുകയാണ്- സംഘാടകർ അറിയിച്ചു. കൂടാതെ നിങ്ങളുടെ … Read more

ലോക സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിന് വീണ്ടും സ്വർണ്ണം; ഇരട്ട നേട്ടവുമായി Daniel Wiffen

ദോഹയില്‍ നടന്ന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ Daniel Wiffen-ന് സ്വര്‍ണ്ണം. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് 22-കാരനായ ഐറിഷ് താരത്തിന്റെ നേട്ടം. അതേസമയം കഴിഞ്ഞയാഴ്ച ഇതേ ചാംപ്യന്‍ഷിപ്പിലെ 800 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ട Daniel Wiffen, ലോക ചാംപ്യനാകുന്ന ആദ്യ ഐറിഷുകാരനായി ചരിത്രം കുറിച്ചിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ തന്റെ ഏറ്റവും മികച്ച സമയവും, ഐറിഷ് റെക്കോര്‍ഡും നേടിയാണ് Wiffen സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. 14:34:07 എന്ന സമയത്തിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്

ചരിത്രം കുറിച്ച് അയർലണ്ട്! ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണം

ലോക നീന്തല്‍ മത്സരത്തില്‍ ആദ്യമായി സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് അയര്‍ലണ്ട്. ദോഹയില്‍ ബുധനാഴ്ച നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് അയര്‍ലണ്ടിന്റെ Daniel Wiffe സ്വര്‍ണ്ണം നേടിയത്. 7 മിനിറ്റ് 40.94 സെക്കന്റിലാണ് ഡാനിയേലിന്റെ നേട്ടം. ഇറ്റലിയുടെയും, ഓസ്‌ട്രേലിയയുടെയും താരങ്ങളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന നിമിഷമാണ് 22-കാരനായ ഡാനിയേല്‍ സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. ഓസ്‌ട്രേലിയയുടെ എലൈയാ വിന്നിങ്ടണ്‍ വെള്ളിയും, ഇറ്റലിയുടെ ഗ്രിഗോറിയോ പാള്‍ട്രിനിയേറി വെങ്കലവും സ്വന്തമാക്കി.

പ്രതിഷേധങ്ങൾക്കിടെ പേരുമാറ്റി കോർക്കിലെ ഏറ്റവും വലിയ സ്റ്റേഡിയം; ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരിൽ

കോര്‍ക്കിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ Pairc Uí Chaoimh ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരില്‍. സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ SuperValu-വുമായി 10 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പേരുമാറ്റമെന്ന് Cork GAA (Gaelic Athletic Association) അറിയിച്ചു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റിന്റെ പേര് സ്റ്റേഡിയത്തിനൊപ്പം ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ GAA ആരാധകര്‍, രാഷ്ട്രീയക്കാര്‍ മുതലായവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അയര്‍ലണ്ടിന്റെ സ്വാതന്ത്രത്തിനായി പോരാടിയ Pádraig Ó Caoimh-ന്റെ പേരാണ് സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ GAA ജനറല്‍ സെക്രട്ടറിയുമായിരുന്നു … Read more

Ballinasloe Cricket Club ഇനി മുതൽ അറിയപ്പെടുക Kilconnell Cricket Club എന്ന പേരിൽ; പുതിയ കളിക്കാരെ തെരഞ്ഞെടുക്കാനുള്ള രജിസ്ട്രേഷന് ആരംഭം

Ballinasloe Cricket Club ഇനുമുതല്‍ ഔദ്യോഗികമായി Kilconnell Cricket Club എന്നറിയപ്പെടും. 2016-ല്‍ ആരംഭിച്ച ക്ലബ്ബ് അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഫെയര്‍ ഗ്രീന്‍ ഗ്രൗണ്ട് ആസ്ഥാനമാക്കി കളിച്ചുവന്ന ക്ലബ്ബ്, കഴിഞ്ഞ വര്‍ഷം Kilconnell Community Park-ല്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയും, തുടര്‍ന്ന് ഇവിടെ കളിസ്ഥലമൊരുക്കാനായി പാര്‍ക്ക് അധികൃതരുമായി ധാരണയിലെത്തുകയും ചെയ്തു. പ്രദേശത്തെ Comyn കുടുംബവുമായി ബന്ധപ്പെട്ട് 1890 മുതല്‍ ക്രിക്കറ്റ് Kilconnell-ന്റെ ജീവവായുവാണ്. ഈ വര്‍ഷം മുതല്‍ Kilconnell Community Park-ലെ ഗ്രൗണ്ടില്‍ Ballinasloe … Read more