ലോകത്ത് ഏറ്റവും കൂടുതൽ ദൂരത്തേയ്ക്ക് ഫുട്ബോൾ എറിഞ്ഞതിന്റെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി അയർലണ്ടുകാരി
ലോകത്ത് ഏറ്റവും ദൂരേയ്ക്ക് ഫുട്‌ബോള്‍ എറിയുന്ന സ്ത്രീ എന്ന നേട്ടം കരസ്ഥമാക്കി അയര്‍ലണ്ടുകാരിയായ Megan Campbell. 37.55 മീറ്റര്‍ ദൂരത്തേയ്ക്ക് ബോള്‍ എറിഞ്ഞുകൊണ്ടാണ് അയര്‍ലണ്ട് ദേശീയ വനിതാ ഫുട്‌ബോള്‍ താരം കൂടിയായ Campbell ഗിന്നസ് റെക്കോര്‍ഡ് കുറിച്ചത്. നിലവില്‍ ക്ലബ് തലത്തില്‍ London City Lioness-ന് വേണ്ടി കളിക്കുന്ന Campbell, 35 മീറ്റര്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഏപ്രില്‍ 30-ന് നടന്ന ടീം പരിശീലനത്തിനിടെ തകര്‍ത്തത്. പരിശീലനത്തിനിടെ 37.55 മീറ്റര്‍ ദൂരത്തേയ്ക്കായിരുന്നു 31-കാരിയായ Campbell ഫുട്‌ബോള്‍ എറിഞ്ഞത്. … Read more





