ഷീലാ പാലസ്- പങ്കാളീസ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ AMC ചാമ്പ്യൻമാർ

Corkagh Park ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ May 18-ന് നടത്തപ്പെട്ട ഷീലാ പാലസ്- പങ്കാളീസ്ക്രിക്കറ്റ്‌ ടൂർണമെന്റ് ചാമ്പ്യൻമാരായി AMC. ആവേശോജ്വലമായ ഫൈനലിൽ കരുത്തരായ LCC-യെ 24 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് Sheela Palace Restaurant സ്പോൺസർ ചെയ്ത ട്രോഫിയും €501 ക്യാഷ് പ്രൈസും ലഭിച്ചു. റണ്ണേഴ്സ് അപ്പ്‌ ആയ LCC-ക്ക് ലഭിച്ചത് Sheela Palace Restaurant സ്പോൺസർ ചെയ്ത ട്രോഫിയും €301 യൂറോയും ആണ്. ഉദ്വേഗജനകമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ച, അവസാന പന്ത് വരെ നീണ്ട … Read more

World School Championship-ൽ അയർലണ്ടിനായി മികച്ച മത്സരം കാഴ്ചവച്ച് മലയാളികളായ അലിസ്റ്ററും മെൽവിനും

കെനിയയിൽ നടക്കുന്ന ISF World School Cross Country Championship-ൽ അയർലണ്ടിനായി മികച്ച മത്സരം കാഴ്ചവച്ച് മലയാളി വിദ്യാർഥികൾ. സാന്‍ട്രിയിലെ അനിത് ചാക്കോ- സില്‍വിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റര്‍ അനിത്, സെന്റ് മാര്‍ഗരറ്റ്‌സിലെ ബിനോയ്- ടോംസി ദമ്പതികളുടെ മകനായ മെല്‍വിന്‍ ബിനോയ് എന്നിവരാണ് കഴിഞ്ഞ ദിവസം നയ്‌റോബിയിൽ നടന്ന ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി കളത്തിലിറങ്ങി വാശിയേറിയ പോരാട്ടം കാഴ്ചവച്ചത്. അണ്ടർ 18 വിഭാഗം ആൺകുട്ടികളുടെ 1700X3 മീറ്റർ ക്രോസ്സ് കൺട്രി റേസിൽ ആയിരുന്നു ഇവർ ഉൾപ്പെടുന്ന സംഘം … Read more

ഡബ്ലിൻ ടി20 ക്രിക്കറ്റിൽ പാകിസ്താനെതിരെ അയർലണ്ടിന് തകർപ്പൻ വിജയം

അയർലണ്ട്- പാക്കിസ്ഥാൻ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അയർലണ്ടിന് തകർപ്പൻ വിജയം. ഡബ്ലിനിൽ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് ലക്ഷ്യം കുറിച്ചപ്പോൾ, 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി അയർലണ്ട് വിജയം കണ്ടു. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ അയർലണ്ട് 1-0 ന് മുന്നിലെത്തി. പാകിസ്താന് വേണ്ടി ഓപ്പണർ സലിം അയൂബ് 29 പന്തിൽ 45 റൺസും, ക്യാപ്റ്റനായ ബാബർ അസം … Read more

ഓൾ യൂറോപ്പ് വടംവലി മത്സരം അയർലണ്ടിലെ ദ്രോഹഡയിൽ ഒക്ടോബർ 5-ന്

അയർലണ്ടിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമ്മകൾ ഉറങ്ങുന്ന പൗരാണിക പട്ടണമായ ദ്രോഹഡയിൽ, ദ്രോഹഡ ഇന്ത്യൻ അസോസിയേഷനും(DMA) റോയൽ ക്ലബ്ബ് ദ്രോഹഡയും സംയുക്തമായി ഒരുക്കുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ 5 ശനിയാഴ്ച 9:00AM മുതൽ 6:00PM വരെ നടത്തപ്പെടുന്നു. നിരവധി ചരിത്ര യുദ്ധപോരാട്ടങ്ങൾക് സാക്ഷിയായ ബോയ്ൺ നദി ഈ പോരാട്ടത്തിനും സാക്ഷിയാവും. അയർലണ്ടിൽ ആദ്യമായി നടത്തപ്പെടുന്ന ഓൾ യൂറോപ്പ് വടംവലി മത്സരത്തിനോട് അനുബന്ധമായി ഇന്ത്യൻ ഫുഡ് ഫെസ്റ്റും, കുട്ടികളുടെ എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. Viswas Foods മുഖ്യ … Read more

മെജോ മെമ്മോറിയൽ കെസിസി ചാംപ്യൻഷിപ് വിജയികളായി ആതിഥേയരായ കേരള ക്രിക്കറ്റ് ക്ലബ്

അയർലണ്ടിലെ 2024 ടെന്നിസ് ബോൾ ക്രിക്കറ്റ് സീസണ് തുടക്കം കുറിച്ച് കേരള ക്രിക്കറ്റ് ക്ലബ് (KCC)-ന്റെ ആഭിമുഖ്യത്തിൽ ഡബ്ലിനില്‍ വച്ച് നടന്ന മെജോ മെമ്മോറിയൽ KCC ചാംപ്യൻഷിപ് ആതിഥേയരായ KCC കരസ്ഥമാക്കി . വാശിയേറിയ ഫൈനലിൽ KCC, ശക്തരായ AMC-യെ 18 റൺസിന് കീഴ്പ്പെടുത്തി. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി ശക്തരായ 16 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികൾക്ക് 1001 യൂറോയും KCC മെജോ മെമ്മോറിയൽ ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് 501 യൂറോ കാഷ് പ്രൈസും, … Read more

IFAയുടെ പ്രഥമ റമ്മി ടൂർണമെന്റ് വൻ വിജയമായി

ഏപ്രിൽ ഇരുപത്തിയേഴാം തിയതി ദ്രോഗ്‌ഹെഡായിലെ ടുള്ളിയാളൻ ഹാളിൽ വച്ച് നടന്ന IFAയുടെ പ്രഥമ റമ്മി ടൂർണമെന്റ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും വൻ വിജയമായി. അയർലണ്ടിന്റെ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്തവർ വാശിയേറിയതും മികവുനിറഞ്ഞതുമായ മത്സരമാണ് കാഴ്ചവച്ചത്. വിവിധ ഘട്ടങ്ങളായി നടന്ന മല്‍സരങ്ങൾക്ക് ശേഷം വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഒന്നാം സമ്മാനമായ 1001 യൂറോ ഒന്നാം സ്ഥാനം നേടിയ ജോബി ഡേവിസിന് IFAയുടെ പ്രസിഡന്റ് സാൻഡി മനോജ് കൈമാറി. രണ്ടാം സ്ഥാനം നേടിയ ജിജി നടുകൂടിയിലി‌ന് രണ്ടാം … Read more

അധികൃതരുടെ അവഗണന; അയർലണ്ടിന്റെ ലോക ബോക്സിങ് ചാമ്പ്യൻ ഇനി മത്സരിക്കുക ബ്രിട്ടന് വേണ്ടി

അയര്‍ലണ്ടിന്റെ മുന്‍ ലോക ബോക്‌സിങ് ചാംപ്യനായ Amy Broadhurst ഇനിമുതല്‍ മത്സരിക്കുക ബ്രിട്ടന് വേണ്ടി. സെലക്ഷന്റെ കാര്യത്തില്‍ ഐറിഷ് അധികൃതരില്‍ നിന്നും അവഗണന നേരിട്ടതോടെയാണ് അയര്‍ലണ്ടിന് പകരം ബ്രിട്ടനെ പ്രതിനിധീകരിക്കാന്‍ ഐറിഷ്, ബ്രിട്ടിഷ് ഇരട്ട പൗരത്വമുള്ള ആമി തീരുമാനമെടുത്തത്. 2022-ല്‍ ഇസ്താംബുളില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് ഇനത്തില്‍ ആമി അയര്‍ലണ്ടിനായി സ്വര്‍ണ്ണം നേടിയിരുന്നു. അതേ വര്‍ഷം തന്നെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജയിയായി. 2022-ല്‍ വടക്കന്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിലും വിജയം വരിച്ചിരുന്നു. … Read more

ഡബ്ലിനിൽ ഇനി ക്രിക്കറ്റ് വസന്തം; KCC ചാമ്പ്യൻഷിപ്പ് മെയ് 4 ശനിയാഴ്ച

അതിശൈത്യത്തിന്റെ ആലസ്യനാളുകള്‍ക്ക് വിട… ഡബ്ലിനില്‍ ഇനി ക്രിക്കറ്റ് വസന്തം! ആവേശത്തിന്റെ ക്രിക്കറ്റ് ലഹരിയിലേയ്ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ KCC ചാമ്പ്യൻഷിപ്പോടെ ഇത്തവണയും ഡബ്ലിന്‍ മലയാളികള്‍ ഇറങ്ങുകയാണ്. കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കെ.സി.സി ചാമ്പ്യന്‍ഷിപ്പ് മെയ്‌ 4 ശനിയാഴ്ച ടൈറസ്ടൗൺ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു. ആവേശകരമായ ഈ പോരാട്ടത്തില്‍ അയര്‍ലണ്ടിലെ ശക്തരായ വിവിധ ക്ലബ്ബുകള്‍ ഏറ്റുമുട്ടും. Ed-hoc, Spice Village, Xpress Nursing, Miller Brothers, Cremore Clinic, My Tax Mate, CarHoc, Shamrock Holidays, Vitallity … Read more

റോഹൻ സലിൻ അണ്ടർ-16 ഐറിഷ് ചെസ്സ് ചാമ്പ്യനായി

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് അയർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ് ആതിഥേയത്വം വഹിച്ചത്. റോഹന്റെ നേട്ടം ഐറിഷ് ചെസ്സ് ചരിത്രത്തിൽ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്നു.ഡബ്ലിനിലെ ക്ലോൺഗ്രിഫിനിൽ നിന്നുള്ള സലിൻ ശ്രീനിവാസ്, ജെസ്സി ജേക്കബ് എന്നിവരാണ് റോഹന്റെ രക്ഷാകർത്താക്കൾ. റോഹന്റെ വിജയം കേരളത്തിലെ ചെസ്സ് കൂട്ടായ്മയ്ക്കും അഭിമാന നിമിഷമാണ്.

വാട്ടർഫോർഡ് വൈക്കിങ്സ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി

വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ബാഡ്മിന്റൺ ടൂർണമെൻറ് ഇന്നലെ വാട്ടർഫോർഡ് ബട്ട്ലർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടത്തപ്പെട്ടു. അയർലണ്ടിലെ പ്രശസ്ത ഭക്ഷണ ശൃംഖലയായ ഷീല പാലസ് റെസ്റ്റോറന്റിന്റെയും ടൈലക്സ് ഗ്രൂപ്പിന്റെയും സഹരണത്തോടെ നടത്തപ്പെട്ട ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി 36-ഓളം ടീമുകൾ പങ്കെടുത്തു . ജനപങ്കാളിത്തത്താൽ അതി സമ്പന്നമായ ടൂർണമെന്റിന്റെ വിശിഷ്ടാതിഥികൾ വാട്ടർഫോർഡ് സിറ്റി കൗണ്ടി കൌൺസിൽ കൗൺസിലർ ഈമന് ക്വിൻലൻ,വാട്ടർഫോർഡ് ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ട്രൂഡി കെന്നഡി എന്നിവർ ആയിരുന്നു. മൂന്ന് … Read more