വെക്സ്ഫോർഡില്‍ എട്ട് വയസ്സുകാരിയായ Malika Noor Al Katib ന്‍റെ കൊലപാതകത്തിന് പിതാവിനെതിരെ കേസ്

കൗണ്ടി വെക്സ്ഫോർഡിലെ  Gorey District Court ൽ 34 വയസ്സുകാരനായ മുഹമ്മദ് ഷാക്കിർ അൽ തമീമിക്ക്, തന്റെ എട്ട് വയസ്സുകാരിയായ മകൾ മാലിക നൂർ അൽ ഖതീബിനെയും കത്തി കൊണ്ട് കുത്തി കൊലപെടുത്തിയ കേസിലും ഭാര്യ ഐഷ അൽ ഖതീബിനെ ആക്രമിച്ച കേസിലും കുറ്റം ചുമത്തി. ഡിസംബർ 1-ന് മാലികയും ഐഷയും ന്യു റോസിലെ Lower William Street ലുള്ള വീട്ടിൽ ആക്രമിക്കപ്പെട്ടു. തന്‍റെ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ചെല്ലവേ ആണ് ആ ധീര ബാലിക ക്ക് … Read more

ഡബ്ലിനിൽ ചെറുപ്പക്കാരന് കുത്തേറ്റു

ഡബ്ലിനിലെ ടെംപിള്‍ ബാറില്‍ ചെറുപ്പക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി 9.20-ഓടെയാണ് Christchurch cathedral-ന് സമീപം Fishamble Street-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് കുത്തേറ്റത്. ഇയാളെ പരിക്കുകളോടെ St James Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ദൃക്‌സാക്ഷികളോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും സൂചനകളുള്ളവര്‍ക്ക് തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:Kevin Street Station on 01 666 9400Garda Confidential Line on 1800 666 111