അയർലണ്ടിൽ പെയ്തിറങ്ങി മണൽക്കാറ്റ്! എത്തിയത് ആഫ്രിക്കയിലെ സഹാറയിൽ നിന്നും!

വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വീശിയടിച്ച ശക്തമായ കാറ്റ് സഹാറ മരുഭൂമിയിലെ മണലുമായി അയര്‍ലണ്ടില്‍. ഞായറാഴ്ച രാത്രി രാജ്യത്തെ പലയിടത്തും വാഹനങ്ങള്‍ക്കും മറ്റും മുകളില്‍ മണല്‍ മൂടി. മഴയ്ക്ക് സമാനമായാണ് പല പ്രദേശങ്ങളിലും മണല്‍ പെയ്തത്. ഇതോടെ വാഹനങ്ങളും മറ്റും കഴുകാനായി രാജ്യത്തുടനീളമുള്ള കാര്‍ വാഷുകളില്‍ തിരക്ക് അനുഭവപ്പെടുകയാണ്. വാഹനങ്ങള്‍ക്ക് പുറമെ പുറത്ത് സൂക്ഷിച്ചിരുന്ന വസ്തുക്കളിലും മറ്റും മണല്‍ വീണിട്ടുണ്ട്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് കാരണമാകുന്നത് തെക്ക്, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും വടക്ക്, വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് … Read more

ഇഷ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു: അയർലണ്ടിലെ 3 കൗണ്ടികളിൽ റെഡ് അലേർട്ട്

അയര്‍ലണ്ടിലെത്തിയ ഇഷ കൊടുങ്കാറ്റ് സംഹാരഭാവം പൂണ്ടതോടെ ഡോണഗല്‍, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി അധികൃതര്‍. ഈ കൗണ്ടികളില്‍ അതിശക്തമായ കാറ്റും, അപകടകരമാം വിധത്തിലുള്ള തിരമാലകളും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യവ്യാപകമായി ഇന്ന് വൈകിട്ട് 4 മണി നാളെ പുലര്‍ച്ചെ 4 വരെ മുതല്‍ ഓറഞ്ച് അലേര്‍ട്ടും നിലവില്‍ വരും. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ വൈകിട്ട് 5 മണി മുതല്‍ 9 മണി വരെയും, ഡോണഗലില്‍ വൈകിട്ട് 9 മുതല്‍ പുലര്‍ച്ചെ … Read more

അയർലണ്ടിലേക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്; കൗണ്ടികളിൽ ഉടനീളം ഓറഞ്ച് വാണിങ്

അയര്‍ലണ്ടിലേയ്ക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരം വഴി വീശിയടിക്കുന്ന കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യമെങ്ങും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുകയാണ്. ഇന്ന് (ഞായര്‍) വൈകിട്ട് 5 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതിശക്തമായ കാറ്റ് വീശുകയും, അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ അപകടകരമായ ഉയരത്തില്‍ തിരമാലകളുയരുകയും ചെയ്യും. ശക്തമായ കാറ്റില്‍ വസ്തുക്കള്‍ പറന്നുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. മുന്നറിയിപ്പ് … Read more