കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന ലോകനേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനനിർദ്ദേശങ്ങളുമായി അയർലണ്ട് മലയാളിയായ പെൺകുട്ടി; തെരേസയുടെ വാക്കുകൾക്ക് കാതോർക്കാം

ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന 26-ആം Conference of the Parties to the United Nations Framework Convention on Climate Change (COP26)-ലേയ്ക്ക് ശ്രദ്ധാവഹമായ സന്ദേശവുമായി അയര്‍ലണ്ട് മലയാളിയായ വിദ്യാര്‍ത്ഥിനി. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ സ്‌കോട്‌ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോകനേതാക്കളോട് ഇന്ന് നാം നേരിടുന്ന പ്രധാനകാലാവസ്ഥാ പ്രശ്‌നങ്ങളെ നേരിടാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ RTE ആണ് അയര്‍ലണ്ടിലെ ചെറുപ്പക്കാരോട് പ്രതികരണങ്ങളാരാഞ്ഞത്. … Read more