അയർലണ്ട് സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും കുറവ്; അയർലണ്ടിൽ നിന്നും യുഎസ് സന്ദർശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു

അയര്‍ലണ്ടിലേയ്ക്ക് വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നതായി റിപ്പോര്‍ട്ട്. Central Statistics Office (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണം 15% കുറഞ്ഞ് 441,000 ആയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ മുതല്‍ ഇത്തരത്തില്‍ സന്ദര്‍ശകരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 മാര്‍ച്ചില്‍ അയര്‍ലണ്ടിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 521,800 ആയിരുന്നു. ആ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ ആകെ സന്ദര്‍ശകരുടെ എണ്ണമാകട്ടെ 1.4 മില്യണും. എന്നാല്‍ ഈ വര്‍ഷം ആദ്യ … Read more

അധിക നികുതി നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രമ്പ്; യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് ഇയുവും

യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ കമ്മീഷൻ. ചൈന ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങൾക്ക് മേലും ചുമത്തിയ നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചതായി യു എസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുരഞ്ജന ചർച്ചകളിൽ സൂചന നൽകിക്കൊണ്ട് തങ്ങളും അധിക നികുതി ചുമത്തുന്നത് 90 ദിവസത്തേക്ക് നിർത്തി വച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ Ursula von der Leyen വ്യക്തമാക്കിയത്. ഇയുവിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% ഇറക്കുമതി … Read more

യുഎസിന് മേൽ 25% നികുതി ഏർപ്പെടുത്തുന്നതിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; യുഎസിനെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യമോ?

യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് മറുപടിയായി യുഎസില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി തിരിച്ചും ഏര്‍പ്പെടുത്താന്‍ ഇയു. ഇയു കമ്മീഷന്‍ തിങ്കളാഴ്ച ഇത് സംബന്ധിച്ച് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ ഇന്ന് ഇയു അംഗരാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ യുഎസിന് മേല്‍ ഇയു ഏര്‍പ്പെടുത്തുന്ന ‘പകരച്ചുങ്കം’ 23 ബില്യണ്‍ ഡോളര്‍ (18 ബില്യണ്‍ യൂറോ) വരും. പല ഘട്ടങ്ങളിലായാണ് ഈ നികുതി പ്രാബല്യത്തില്‍ … Read more

യുഎസിന്റെ 20% നികുതിനയത്തിൽ മരുന്നുകൾ ഇല്ല; ഐറിഷ് ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം

യുഎസിന്റെ പുതിയ നികുതി നയത്തില്‍ നിന്നും അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഏപ്രില്‍ 5 മുതല്‍ 10% നികുതി ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് ബുധനാഴ്ച വ്യക്തമാക്കിയത്. ഏപ്രില്‍ 9 മുതല്‍ മറ്റ് ചില തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ‘പകരത്തിന് പകരമായി’ മറ്റൊരു 10% അധികനികുതി കൂടി ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ നികുതിയില്‍ നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍, സെമികണ്ടക്ടര്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് അയര്‍ലണ്ടിന് ആശ്വാസകരമായിരിക്കുന്നത്. … Read more

അമേരിക്കയിൽ വീണ്ടും ട്രംപ്; വിജയമുറപ്പിച്ച് ഫലസൂചനകൾ

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ഏറ്റവും പുതിയ വിവരമനുസരിച്ച് ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിന് 224-ഉം. 270 വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ, മാന്ത്രികസംഖ്യയ്ക്ക് തൊട്ടടുത്തെത്തിയ ട്രംപ് തന്നെയാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നത് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ സെനറ്റിലും, ജനപ്രതിനിധി സഭയിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടിയിട്ടുണ്ട്. എങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി 6-ന് … Read more

സാങ്കേതിക തകരാർ; സുനിത വില്ല്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു

ബോയിംഗിന്റെ പുതിയ സ്റ്റാർലൈൻ ക്യാപ്‌സൂളിന്റെ ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് രാവിലെ 8:04-ന് പറക്കാൻ തയ്യാറായിരുന്ന പേടകം സാങ്കേതിക തകരാറുകൾ കാരണമാണ് യാത്ര മാറ്റി വച്ചത്. റോക്കറ്റിന്റെ ഒരു വാൽവിലെ തകരാറാണ് തടസത്തിന് കാരണമെന്ന് നാസ തങ്ങളുടെ വെബ്കാസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. വിക്ഷേപണ പ്രവർത്തനങ്ങൾ മാറ്റിവയ്ക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് യാത്രികരായ ബുച്ച് വിൽമോറിനെയും സുനിതയെയും പേടകത്തിലെ അവരുടെ സീറ്റുകളിൽ കയറ്റിയിരുത്തിയിരുന്നു. 2015-ൽ ആണ് ബഹിരാകാശ വാഹന വികസനത്തിൽ ഏറെ നാളത്തെ … Read more