മഴ തുടരുന്നു: അയർലണ്ടിലെ 6 കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയെ തുടരുന്നതിനിടെ രാജ്യത്തെ ആറ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Kilkenny, Wexford, Wicklow, Cork, Waterford എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന വാണിങ് ഇന്ന് പകല്‍ 12 മണി വരെ തുടരും. ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, യാത്ര ദുഷ്‌കരമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിശക്തമായ മഴ: അയർലണ്ടിലെ 4 കൗണ്ടികളിൽ പ്രളയ മുന്നറിയിപ്പ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ നാല് കൗണ്ടികളില്‍ യെല്ലോ വാണിങ്. Clare, Kerry, Galway, Mayo എന്നിവിടങ്ങളില്‍ ഞായറാഴ്ച രാത്രി 8 മണിക്ക് നിലവില്‍ വന്ന വാണിങ് ഇന്ന് രാത്രി 8 മണി വരെ തുടരും. തുടര്‍ച്ചയായ മഴ കാരണം ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. യാത്രയും ദുഷ്‌കരമാകും. പുറത്ത് പോകുന്നവര്‍ ജാഗ്രത പാലിക്കുക.

ശക്തമായ മഴ: അയർലണ്ടിലെ 3 കൗണ്ടികൾക്ക് യെല്ലോ വാണിങ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ East Galway, Roscommon, Longford എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച രാത്രി 11.17-ന് നിലവില്‍ വന്ന വാണിങ് ഇന്ന് രാവിലെ 8 മണി വരെ തുടരും. ശക്തമായ മഴയില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, റോഡിലെ കാഴ്ച മറയല്‍ എന്നിവ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. യാത്രയും ദുഷ്‌കകരമാകും.

ശക്തമായ മഴ: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ്

ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. Co Louth-ല്‍ പുലര്‍ച്ചെ 12 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് (ഒക്ടോബര്‍ 19, ഞായര്‍) 12 മണി വരെ തുടരും. ഇവിടെ ശക്തമായ മഴയോടൊപ്പം ഇടയ്ക്ക് ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രാദേശികമായ വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം. Co Wicklow-യില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് രാവിലെ 9 മണിക്ക് അവസാനിച്ചിരുന്നു. Carlow, Kilkenny, … Read more

അയർലണ്ടിൽ വീശിയടിച്ച് Storm Amy; ഒരു മരണം, 87,000 വീടുകൾ ഇരുട്ടിൽ

അയര്‍ലണ്ടില്‍ ആഞ്ഞുവീശിയ Storm Amy-യില്‍ ഒരു മരണം. കൗണ്ടി ഡോണഗലിലെ ലെറ്റര്‍കെന്നിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ Tommy Connor എന്നയാള്‍ മരിച്ചത്. റെഡ് അലേര്‍ട്ട് നിലനിന്നിരുന്ന പ്രദേശത്താണ് മരണം സംഭവിച്ചിരിക്കുന്നത്. വൈകിട്ട് 4.15-ഓടെ ശക്തമായ കാറ്റില്‍ ഇദ്ദേഹം വീടിന് മുകളില്‍ നിന്നും വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം ശക്തമായ കൊടുങ്കാറ്റില്‍ രാജ്യത്തെ 87,000-ഓളം വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി നഷ്ടമായിട്ടുണ്ട്. മരങ്ങള്‍ മറിഞ്ഞുവീണും, വെള്ളപ്പൊക്കം ഉണ്ടായും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. നിരവധി … Read more

അയർലണ്ടിൽ Storm Amy വീശിയടിക്കുന്നു; Donegal-ൽ റെഡ് അലേർട്ട്, രാജ്യെമെങ്ങും ജാഗ്രത

അയര്‍ലണ്ടില്‍ Storm Amy വീശിയടിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ Donegal കൗണ്ടിയില്‍ റെഡ് വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഒക്ടോബര്‍ 3 വെള്ളി) വൈകിട്ട് 4 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് റെഡ് അലേര്‍ട്ട്. അതിശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിവീഴാന്‍ സാധ്യതയുണ്ടെന്നും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാമെന്നും കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആളുകള്‍ കഴിവതും പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. വൈദ്യുതി നിലയ്ക്കല്‍, യാത്ര ദുഷ്‌കരമാകല്‍, തിരമാലകള്‍ അപകടകരമായ വിധത്തില്‍ ഉയരുക എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് … Read more

അയർലണ്ടിൽ വീശിയടിക്കാൻ Storm Amy; അടുത്ത 3 ദിവസങ്ങളിൽ വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ വാണിങ്ങുകൾ, അതീവ ജാഗ്രത

Storm Amy വീശിയടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്നുമുതല്‍ മൂന്ന് ദിവസത്തേയ്ക്ക് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. കെറിയില്‍ ഇന്ന് (ഒക്ടോബര്‍ 2, വ്യാഴം) രാവിലെ 6 മണിക്ക് നിലവില്‍ വന്ന ഓറഞ്ച് റെയിന്‍ വാണിങ്, രാത്രി 8 വരെ തുടരും. ഇവിടെ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. Cavan, Donegal, Munster, Connacht, Longford എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 6 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് രാത്രി 8 വരെ തുടരും. ഇവിടെ … Read more

മഴ തുടരുന്നു: അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ മഴ തുടരുന്ന അയർലണ്ടിൽ Carlow, Kilkenny, Wexford, Wicklow, Waterford എന്നീ കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. ഇന്ന് (സെപ്റ്റംബർ 19 വെള്ളി) പകൽ 2 മണിക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ്, അർദ്ധരാത്രി 12 മണി വരെ തുടരും. ഈ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. റോഡ് യാത്രക്കാര്‍ ജാഗ്രത പാലിക്കുക.

ശക്തമായ മഴ: അയർലണ്ടിലെ 9 കൗണ്ടികളിൽ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യത, യെല്ലോ വാണിങ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ്. Cork, Kerry എന്നീ കൗണ്ടികളില്‍ ഇന്ന് (സെപ്റ്റംബര്‍ 16 ചൊവ്വ) വൈകിട്ട് 8 മണി മുതല്‍ നിലവില്‍ വരുന്ന മുന്നറിയിപ്പ്, ബുധനാഴ്ച പകല്‍ 3 മണി വരെ തുടരും. ഈ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. റോഡ് യാത്രക്കാര്‍ ജാഗ്രത പാലിക്കുക. അതേസമയം Cavan, Donegal, Connacht പ്രവിശ്യയിലെ മുഴുവന്‍ കൗണ്ടികള്‍ (Galway, Mayo, Roscommon, Sligo, Leitrim) എന്നിവിടങ്ങളില്‍ ഇന്ന് … Read more

അതിശക്തമായ കാറ്റ്: അയർലണ്ടിലെ നാല് കൗണ്ടികളിൽ യെല്ലോ വാണിങ്, വേറെ മൂന്നിടത്ത് മഴ മുന്നറിയിപ്പും

അതിശക്തമായ കാറ്റ് വീശാനുള്ള സാധ്യതയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ Clare, Kerry, Galway, Mayo എന്നീ കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഞായര്‍) വൈകിട്ട് 9 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്. ശക്തമായ പടിഞ്ഞാറന്‍ കാറ്റില്‍ സാധനങ്ങളും മറ്റും പറന്നുപോയി നാശനഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക. അതേസമയം Donegal, Leitrim, Sligo എന്നീ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മറ്റൊരു യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച … Read more