അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇക്കഴിഞ്ഞ ഏപ്രിൽ 30; കടന്നുപോയത് ഏറ്റവും ചൂടേറിയ മൂന്നാമത്തെ ഏപ്രിൽ
1900-ന് ശേഷം ഏറ്റവും ചൂടേറിയ മൂന്നാമത്തെ ഏപ്രില്‍ മാസമായിരുന്നു ഇക്കഴിഞ്ഞത് എന്ന് കാലാവസ്ഥാ വകുപ്പ്. മാത്രമല്ല അയര്‍ലണ്ടില്‍ റെക്കോര്‍ഡ് ചെയ്ത ഏറ്റവുമുയര്‍ന്ന താപനില ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് രേഖപ്പെടുത്തിയ 25.9 ഡിഗ്രി ആണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കൗണ്ടി ഗോള്‍വേയിലെ Atherny-യിലാണ് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ കാലാവസ്ഥ പലതരത്തില്‍ മാറിമറിയുകയായിരുന്നു. മാസാദ്യത്തില്‍ കനത്ത മഴയായിരുന്നുവെങ്കില്‍ മാസാവസാനത്തോടെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. അയര്‍ലണ്ട് ദ്വീപില്‍ കഴിഞ്ഞ മാസം അനുഭവപ്പെട്ട ശരാശരി താപനില 10.60 … Read more