ജഗതി ശ്രീകുമാര്‍ മരിച്ചതായി വ്യാജ വാര്‍ത്ത; പ്രതിഷേധമറിയിച്ച് ശ്രീലക്ഷ്മി

തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യതാരം ജഗതി ശ്രീകുമാര്‍ മരിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ മകള്‍ ശ്രീലക്ഷ്മി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്തക്കെതിരെ ശ്രീലക്ഷ്മി കടുത്തഭാഷയില്‍ പ്രതികരിച്ചത്. വ്യാജ വാര്‍ത്ത കണ്ട് തന്റെ കുടുംബം ഒന്നാകെ ഞെട്ടിയെന്നും ജനങ്ങള്‍ അവരവരുടെ സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും ശ്രീലക്ഷ്മി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

ജനങ്ങള്‍ എന്തു കൊണ്ടാണ് ഇത്തരം ക്രൂരമായ വാര്‍ത്തകള്‍ നല്‍കുന്നതെന്നും തന്റെ പപ്പക്ക് യാതൊരു കുഴപ്പവുമില്ലെന്നും പറയുന്ന പോസ്റ്റില്‍ ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും പറയുന്നു. ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ പ്രചിരിപ്പിക്കുന്നതിനു പകരം ജഗതി ശ്രീകുമാറിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ടാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം നിരവധിപേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയുമായിരുന്നു വാര്‍ത്ത വന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: