സവിത ഹാലപ്പനോവറുടെ കേസ് മാര്‍ച്ച് 10 ന് ഹൈക്കോടതി പരിഗണിക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ ചെയ്യാനുള്ള അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് മരണമടഞ്ഞ ഇന്ത്യന്‍ യുവതി സവിത ഹാലപ്പനോവറുടെ കേസ് മാര്‍ച്ചില്‍ ഹൈക്കോടതി പരിഗണിക്കും. സവിതയുടെ ഭര്‍ത്താവായ പ്രവീണ്‍ ഹാലപ്പനോവര്‍ എച്ച്എസ്ഇയ്‌ക്കെതിരെ നല്‍കിയിരിക്കുന്ന നഷ്ടപരിഹാര കേസാണ് ഡബ്ലിന്‍ ഹൈക്കോടതി മാര്‍ച്ച് 10 ന് പരിഘണിക്കുന്നത്. സവിതയുടെ മരണശേഷം അയര്‍ലന്‍ഡ് വിട്ട് യുഎസിലേക്ക് കുടിയേറിയ പ്രവീണ്‍ കേസ് നടത്തിപ്പിനായി മടങ്ങിയെത്തുമെന്ന് സോളിസിറ്റര്‍ ജറാല്‍ഡ് ഒ ഡോണല്‍ പറഞ്ഞു.

സവിതയുടെ മരണത്തെ തുടര്‍ന്ന് അബോര്‍ഷനുമായി ബന്ധപ്പെട്ട് അയര്‍ലന്‍ഡില്‍ നിലനില്‍ക്കുന്ന നിയമവും സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനവുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ വലിയൊരു പ്രതിഷേധമാണ് ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ടത്. അതിനാല്‍ ലോകമെങ്ങും ഈ കേസിന് വന്‍പ്രാധാന്യമാണ് നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: