വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം; വെളളാപ്പള്ളിക്കെതിരെ പോലീസ് കേസെടുത്തു

തിരുവന്തപുരം : സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ ആലുവയില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ ആലുവ പോലീസ് കേസെടുത്തു. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയും അനൈക്വവും സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ പ്രസംഗം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പായതിനാല്‍ കേസ് തെളിയിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാന്‍ പോന്ന കുറ്റമാണിത്.

ആലുവ മണപ്പുറത്തു വെച്ചും, പിന്നീട് നടത്തിയ പത്രസമ്മേളനത്തിലും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് കേസെടുത്തത്. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ സഹജീവികളെ രക്ഷിക്കാന്‍ ഇറങ്ങി മരണം വരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദ് മുസ്ലീം ആയതുകൊണ്ടാണ് കുടുംബത്തിനു സര്‍ക്കാര്‍ സകല പിന്‍തുണയും നല്കിയതെന്നും ഒരു ഹിന്ദുവിനും സര്‍ക്കാര്‍ ഇത്തരം ഉപകാരങ്ങല്‍ നല്കിയിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നൗഷാഡിന്റെ കുടുംബത്തിനു 10 ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കേസിനെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

അപകടത്തില്‍ മരിക്കുകയാണെങ്കില്‍ മുസ്ലീംമായി മരിക്കണം. മറ്റു സമുദായക്കാര്‍ ആരെങ്കിലും മരണപ്പെടുകയാണെങ്കില്‍ മന്ത്രിമാര്‍ വരെ പറന്നെത്തുമെന്നും എന്നാല്‍ ഹാന്‍ബോള്‍ മത്സരത്തിനു പോയ മുന്നൂ കുട്ടികള്‍ മരിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നൗഷാദിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് ജോലിയും കുടുംബത്തിനു 10 ലക്ഷവും സര്‍ക്കാര്‍ നല്കി. ഇവിടെ ജാതിയും മതവുമില്ലെന്നു തെളിഞ്ഞില്ലേ, മരിക്കുകയാണെങ്കില്‍ മുസ്ലിംമായി മരിക്കണം. ഈ പരാമര്‍ശമാണ് വെളളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കിയത്. പിന്നീടു നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നിന്നു പ്രസ്താവനകള്‍ നടത്തി. കേരളത്തില്‍ അതീവ ചര്‍ച്ചയായ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി വെള്ളാപ്പള്ളിക്കെതിരെ അണിനിരന്നു.

ഡി

Share this news

Leave a Reply

%d bloggers like this: