കോര്‍ക്കില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ ആക്രമണം

 

ഡബ്ലിന്‍: ആറുമാസം ഗര്‍ഭിണിയായ 25 കാരിയായ യുവതിയ്ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി കോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. മൂന്നുപേര്‍ ഇവര്‍ക്കടുത്തേക്ക് വരുകയും ഒരാള്‍ ഇവരുടെ മുഖത്തിനിടിക്കുകയുമായിരുന്നു. രാത്രി 7.30 നാണ് സംഭവം.

മുഖത്ത് ഇടിച്ച ഉടനെ മൂന്നുപേരും ഒളിവര്‍ പ്ലങ്കെറ്റ് സ്ട്രീലേക്ക് ഓടി മറയുകയും ചെയ്തു. ട്രാക്ക് സ്യൂട്ട് ഇവര്‍ ധരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുവതിയ്ക്ക് ഉടന്‍തന്നെ വൈദ്യസഹായം നല്‍കി. പ്രതികളെ കണ്ടെത്താന്‍ ഗാര്‍ഡ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ദൃക്‌സാക്ഷികള്‍ 021 452 2000 എന്ന നമ്പറിലോ 1800 666 111 ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ നമ്പറിലോ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

-എജെ-

 

 

 

Share this news

Leave a Reply

%d bloggers like this: