സോളാര്‍ കേസ്….മുഖ്യമന്ത്രിക്ക് അഞ്ച് കോടി രൂപനല്‍കിയെന്ന് ബിജുരമേശിന‍്റ മൊഴി

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്റെ മൊഴി. സോളാര്‍ കമ്മീഷന് മുമ്പാകെയാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. പാലക്കാട് കിന്‍ഫ്ര, കൈലാസം പാറ എന്നിവിടങ്ങളിലെ പദ്ധതിക്കായി വേണ്ടിയാണ് പണംനല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. കിന്‍ഫ്രയില്‍ എഴുപത് ഏക്കര്‍ മുഖ്യമന്ത്രി വാഗ്ദ്ദാനം നല്‍കി. പദ്ധതി വിജയിച്ചാല്‍ ചാണ്ടി ഉമ്മനെ പങ്കാളിയാക്കാനും ധാരണയായി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സരിത ഗണേഷ് കുമാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി ധാരണയായെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.

മന്ത്രി ആര്യാടന്‍ മുഹമ്മദിനും ഗണേഷ്‌കുമാറിനും കൈക്കൂലി നല്‍കിയതായി സോളാര്‍ കമ്മിഷനില്‍ ബിജുവിന്റെ മൊഴി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.15 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിനും 40 ലക്ഷം രൂപ കെബി ഗണേഷ് കുമാറിനും കൈമാറിയെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. താന്‍ സത്യസന്ധമായി മൊഴിനല്‍കിയാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ രാജി വെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. രണ്ടര വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്ന് പുറത്തിറക്കാമെന്ന് ഉറപ്പ് നല്‍കിയതാനാലാണ് താന്‍ പലതും പറയാതിരുന്നത്. ഖജനാവില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് പറയുന്നവര്‍ ജനങ്ങളെ കഴുതയാക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ അധികാരവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പങ്കാളിത്ത വ്യവസ്ഥയില്‍ വന്‍ തുക തട്ടിയെടുത്തെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

വനം വകുപ്പില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാനാണ് ഗണേഷിന് പണം നല്‍കിയത്. ഇടനിലക്കാരനായി നിന്നത് ടെന്നി ജോപ്പനാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ 2011 മുതല്‍ പരിചയമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. സോളാര്‍ കമ്മീഷന്‍ സെക്രട്ടറി ദിവാകരന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബിജുരാധാകൃഷ്ണന്‍ മൊഴി നല്‍കി. എം.പി കെസി വേണുഗോപാലിന് പണം നല്‍കിയെന്ന ആരോപണവും ബിജു രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചു. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയാണ് രണ്ടു തവണയായി പണം കൈമാറിയത്. ആദ്യം 25 ലക്ഷം രൂപയും രണ്ടാമതായി 10 ലക്ഷം രൂപയുമാണ നല്‍കിയത്. സരിത എസ് നായരുമായുളള ബന്ധം വേണ്ടാത്ത തലത്തിലേക്ക് വളര്‍ന്നതിന് ശേഷമാണ് വേണുഗോപാലുമായുളള ബന്ധം അവസാനിപ്പിച്ചതെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.

Share this news

Leave a Reply

%d bloggers like this: