കാറ്റ്…വ്യാപകമായി വൈദ്യുതിബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു

ഡബ്ലിന്‍: വ്യാപകമായി  വൈദ്യുതി ബന്ധങ്ങളില്‍ തടസം.  ഇന്നലെ രാത്രി മുഴുവന്‍ വീശിയ ശക്തമായ കാറ്റിനെ തുടര്‍ന്ന് രണ്ടായിരം  വീടുകളിലാണ് വൈദ്യുതി നഷ്ടമായിരിക്കുന്നത്.  തീരമേഖലയില്‍ വിവിധ മേഖലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  കാറ്റ് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വീശും.   വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്.

കോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധങ്ങള്‍വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇഎസ്ബി 2021 വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. 297 എണ്ണം ഗാല്‍വേയിലാണ്.  ക്ലെയര്‍, ഡോണീഹല്‍ സ്ലൈഗോ, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ നേരിയ തോതിലും  വൈദ്യുതി ബന്ധങ്ങളില്‍തടസം ഉണ്ടായിട്ടുണ്ട്.  റോഡില്‍ ഇറങ്ങുന്നുണ്ടെങ്കില്‍സൂക്ഷിക്കേണ്ടതുണ്ട്.

രാവിലെ എട്ട്മണിവരെ ഇന്നലെ പ്രഖ്യാപിച്ച കാലാവസ്ഥാ മുന്നറിയിപ്പ്നിലനില്‍ക്കുന്നുണ്ട്.  ഒറ്റപ്പെട്ടമഴയ്ക്ക് സാധ്യതയുണ്ട്.  തെക്ക് പടിഞ്ഞാറന്‍ കാറ്റ് വീശുമെങ്കിലും വൈകുന്നേരത്തിന് മുമ്പ് അവസാനിക്കും. താപനില ഏഴിനും പന്ത്രിണ്ടിനും ഡിഗ്രീയ്ക്ക് ഇടയിലായിരിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: