സോളാര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് സമയത്ത് പൊക്കികൊണ്ടുവരുവാന്‍ ചിലര്‍ക്കു താത്പര്യമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സോളാര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് സമയത്ത് പൊക്കികൊണ്ടുവരുവാന്‍ ചിലര്‍ക്കു താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷം അല്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവനയേടു പക്ഷേ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ആരോപണങ്ങള്‍ക്കു പിന്നില്‍ ഭരണകക്ഷിയല്ലെന്നു തനിക്ക് അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആര്‍.ബാലകൃഷ്ണപിള്ളയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തനിക്ക് നേരിട്ട് ബോധ്യമില്ലാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് തന്നയോ യുഡിഎഫിനെയോ കരിനിഴലില്‍ നിര്‍ത്താന്‍ കഴിയുമെന്ന് ആരും വിചാരിക്കേണ്‌ടെന്നും അതു നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കമ്മീഷനെ ബഹിഷ്‌കരിച്ചവരാണ് ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നത്. ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍ എന്തുകൊണ്ടു കേസില്‍ കക്ഷിചേരുന്നില്ല. ചില ബിനാമികളാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: