എസ്എന്‍ഡിപിയുടെ പാര്‍ട്ടി പ്രഖ്യാപനം നടന്നു,ഭാരത് ധര്‍മ്മ ജന സേന

തിരുവനന്തപുരം : എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ശംഖുമുഖത്ത് നടന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ‘ഭാരത് ധര്‍മ്മ ജനസേന’ എന്നാണ് പാര്‍ട്ടിയുടെ പേര്. സമ്മേളനത്തില്‍ കരിം ചുവപ്പും വെള്ളയും നിറത്തിലുള്ള പാര്‍ട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. ഭാരത് ധര്‍മ്മ ജന സേനയുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവരുടെ അംഗീകാരവും ആശീര്‍വാദവും വാങ്ങിയാണ് സമത്വമുന്നേറ്റ യാത്ര പൂര്‍ത്തീകരിക്കുന്നതെന്നും ജനങ്ങളുടെ പങ്കാളിത്തം പാര്‍ട്ടിക്കുണ്ടായിരിക്കുമെന്നും വെള്ളാപ്പള്ളി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പുതിയ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് യോഗത്തില്‍ സംസാരിച്ച എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

സമത്വ മുന്നേറ്റയാത്രയുടെ സമാപന സമ്മേളം ശംഖുമുഖത്ത് പുരോഗമിക്കുകയാണ്. 700 ഓളം പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന വലിയ വേദിയും അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സദസ്സുമാണ് തയ്യാറാക്കിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: