വാടക നിയന്ത്രണ നിയമം വെള്ളിയാഴ്ച്ച മുതല്‍ പ്രാബല്യത്തിലായി…വാടകയിനി രണ്ട് വര്‍ഷം കൂടുമ്പോള്‍ മാത്രം വര്‍ധന

ഡബ്ലിന്‍: കോര്‍ക്കിലെയും ഡബ്ലിനിലെയും  വാടകക്കാര്‍ക്ക് വെള്ളിയാഴ്ച്ച പുതിയ ചട്ടം വന്നതോടെ കൂടുതല്‍ നേട്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച മുതല്‍ ഭവന ഉടമകള്‍ക്ക് വാടക  രണ്ട് വര‍്‍ഷം കൂടുമ്പോള്‍ മാത്രമേ നാല് വര്‍ഷത്തേയ്ക്ക് വര്‍ധിപ്പിക്കാന്‍ കഴിയൂ. ഇതോടെ  വര്‍ഷാവര‍്‍ഷം വാടക വര്‍ധിക്കുമെന്ന ഭയം ഇല്ലാതാകും.  പരിസ്ഥിതി വകുപ്പിന‍്റെ റിപ്പോര്‍ട്ട് പ്രകാരം  ഇതോടെ വാടക താമസക്കാര്‍ക്ക് ചെലവ് കുറയുക വര്‍ഷം 1656 യൂറോ വരെയാണ്.

 പ്രസിഡന്‍ഡ് മൈക്കിള്‍ ഡി ഹിഗിന്‍സ് കഴിഞ്ഞ ദിവസം രാത്രിയിലാണ് നിയമത്തില്‍ ഒപ്പുവെച്ചത്.  സ്വകാര്യ വാടക വിപണയില്‍ സ്ഥിരത നേടുക എന്ന ഉദ്ദേശത്തോടെയാണിത്. കഴിഞ്ഞ മാസമാണ് പരിസ്ഥിതി മന്ത്രി അലന്‍കെല്ലി ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്ന് നടപടികളാണ് വേഗത്തില്‍ സ്വീകരിക്കുന്നത്  ജനുവരി ഒന്ന് മുതലായിരിക്കും പൂര്‍ണമായും നിയമം നടപ്പാക്കപ്പെടുക.  രണ്ട് വര്‍ഷം കൂടുമ്പോഴേ വര്‍ധന പ്രഖ്യാപിക്കാനാവൂ എന്നിരിക്കെ ഈ വര്‍ഷം വാടക വര്‍ധിപ്പിച്ചാല്‍ ഇനി 2017 വരെ വാടക വര്‍ധന ഉണ്ടാകില്ല.  വീട്ടുടമ  വാടക വര്‍ധന പറയുന്നതിന് 90 ദിവസത്തെ നോട്ടീസ് നല്‍കണം.

കാരാര്‍ റദ്ദാക്കുന്നതിനും നോട്ടീസ് നല്‍കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ നോട്ടീസ്  സമയം 28 ദിവസമാണ് ഇത് 112 ദിവസം വരെ ആകാവുന്നതാണ്.  ആറ് മാസമോ അതില്‍ താഴെയോ ഉള്ള വാടകക്കാര്‍ക്കാണ് 28 ദിവസത്തെ നോട്ടീസ് സമയം നല്‍കുക. എട്ട് വര്‍ഷമോ അതിന് മുകളിലോ വരെയുള്ള കാരാറാണെങ്കില്‍ നോട്ടീസ് സമയം 224 ദിവസമാണ്.  അടുത്ത വര്‍ഷം ഇതോടെ ഇത് വരെ പ്രവചിക്കപ്പെട്ടിരുന്ന വാര്‍ഷിക വാടക വര്‍ധന ഉണ്ടാവില്ല.  വാര്‍ഷികവര്‍ധന ഡബ്ലിന്‍ സിറ്റി സെന്‍ററില്‍ 1656 യൂറോയും പടിഞ്ഞാറന്‍ ഡബ്ലിനില്‍ 1581 യൂറോയും, വടക്കന്‍ ഡബ്ലിനില്‍ 1569 യൂറോയും, കോര്‍ക്കില്‍ 1539 യൂറോയും മീത്തില്‍ 1525 യൂറോയും ആണ് പ്രതീക്ഷിച്ചിരുന്നത്.  ഡൊണീഗല്ലില്‍ 378 യൂറോ വരെ വാര്‍ഷികമായി കൂടാമെന്ന് കരുതിയിരുന്നു. വെക്സ്ഫോര്‍ഡില്‍ 390 യൂരോയ്ക്കും അധിക ചെലവ് വാടക വര്‍ധന മൂലം പ്രതീക്ഷിച്ചിരുന്നതാണ്. ഇതോടെ ഈ തുകയെല്ലാം വാടകക്കാര്‍ക്ക് ഗുണമായിമാറി.

Share this news

Leave a Reply

%d bloggers like this: