യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

വാഷിംഗ്ടണ്‍: ഐ.എസ് അനുഭാവികള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസ നിയമങ്ങള്‍ യു.എസ് കര്‍ശനമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ഇറാന്‍, ഇറാഖ്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ ഇരട്ട പൗരത്വമുള്ളവര്‍ക്കും ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും വിസ ലഭിക്കുക എളുപ്പമല്ലാതാവും. ഈ നാലു രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്കയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കാനും ദുഷ്‌കരമാകും.

നിലവില്‍ 38 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാണ്. അടുത്തിടെ നടപ്പാക്കിയ വിസറദ്ദാക്കല്‍ നിയമമനുസരിച്ച് അമേരിക്കയിലേക്ക് യാത്ര ചെയ്യരുതെന്ന് അറിയിപ്പ് ലഭിച്ചവര്‍ക്ക് അമേരിക്കന്‍ എംബസികളില്‍നിന്ന് നല്‍കുന്ന വിസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. അവര്‍ അതത് രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് പാസ്‌പോര്‍ട്ടില്‍ വിസ വാങ്ങിച്ചിരിക്കണം എന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. ഭീകരവാദഭീഷണിയില്‍ രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് പ്രധാനമെന്നും അതിനായിട്ടാണ് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു

-എജെ-

Share this news

Leave a Reply

%d bloggers like this: