ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്ന ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്ന ആരോപണവുമായാണ് ട്രംപ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ജോലികള്‍ ഇന്ത്യ, ചൈന, ജപ്പാന്‍, മെക്‌സികോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുകയാണെന്ന് പറഞ്ഞ ട്രംപ് താന്‍ പ്രസിഡന്റായാല്‍ ഇതിന് അറുതിവരുത്തുമെന്നും വ്യക്തമാക്കി. രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം.

നേരത്തെ മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയണമെന്ന വിവാദ പ്രസ്താവന നടത്തിയ ട്രംപ് കൊളംബിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഇന്ത്യാക്കാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. നേരത്തെയും ഇന്ത്യ അമേരിക്കയിലെ ജോലികള്‍ തട്ടിയെടുക്കുന്നുവെന്ന് ട്രംപ് ആരോപിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: