വിമാന യാത്രക്കാര്‍ക്ക് നിരക്കുകളില്‍ കുറവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: വിമാന യാത്രക്കാര്‍ക്ക് നിരക്കുകളില്‍ കുറവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.  ഇന്ധന വിലയിലെ ഇടിവും  എയര്‍ലൈനുകളുടെ ശേഷിയിലെ വര്‍ധനവും  കൂടുതല്‍ മത്സരവും മൂലം  യാത്രാ ചെലവ് ഉപഭോക്താക്കള്‍ക്ക് കുറയാമെന്നാണ് കരുതുന്നത്.  ഇന്‍റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ് പോര്‍ട് അസോസിയേഷന്‍റെ സ്ഥാനം ഒഴിയുന്ന ഡയറക്ടര്‍ ജനറല്‍ ടോണി ടെയ് ലര്‍  ഡബ്ലിനില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കിയത് ആഗോളമായി എയര്‍ലൈനുകള്‍ ഈ വര്‍ഷം 39.4 ബില്യണ്‍ ഡോളര്‍  ലാഭം കണ്ടെത്തിയേക്കുമെന്നാണ്.

എന്നാല്‍ ലാഭത്തുക 7 ശതമാനം വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറയാം. ഇതിന് കാരണം ടിക്കറ്റ് നിരക്കില്‍ ശരാശരി വന്നിരിക്കുന്ന കുറവാണെന്ന് അനുമാനിക്കാമെന്നും ടെയ് ലര്‍ പറയുന്നു.  കഴിഞ്ഞ മാസം റിയാന‍് എയര്‍ തലവന്‍ മൈക്കിള്‍ ഒ ലാറി എയര്‍ലൈന്‍ ടിക്കറ്റ് നിരക്ക് 7 ശതമാനം വരെ വേനല്‍കാലത്ത് കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.  ശൈത്യകാലത്ത് 12 ശതമാനം വരെയും നിരക്ക് കുറയാമെന്നാണ് ഒ ലാറി കരുതുന്നത്.  ഇന്ധന വില കുറഞ്ഞത് മത്സരം നടത്തുന്ന എയര്‍ലൈനുകള്‍ക്ക് വില കുറയ്ക്കുന്നതിന് സഹായകരമായിരിക്കും.  അറ്റ് ലാന്‍റികിന് കുറുകെയുള്ള സേവനത്തിന് ശക്തമായ മത്സരമാണ് നേരിടേണ്ടി വരുന്നത്.  ഈ മത്സരം തീര്‍ച്ചയായും യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിയാന്‍ എയര്‍ ബാഗേജ് നിരക്ക് കുറയ്ക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് മണിക്കൂറിന് താഴെ യാത്രാ ദൈര്‍ഘ്യമെങ്കില്‍  15 കിലോ ബാഗേജിനുള്ള നിരക്ക്  30 യൂറോ എന്നത് 15 യൂറോയിലേക്ക് ചുരുക്കും.  മൂന്ന് മണിക്കൂറാണ് യാത്രയെങ്കില്‍  ബാഗേജ് ഫീസ് 17 ശതമാനം കുറഞ്ഞ് 25 യൂറോ ആയിരിക്കും.  മൂന്ന് മണിക്കൂറിലും കൂടുതലായി ദൈര്‍ഘ്യമുള്ള യാത്രക്ക് നിരക്കില്‍ കുറവ് വരുത്തുന്നില്ല. 20 കിലോയുള്ള ബാഗേജുകള്‍ക്ക്  നിരക്ക് കുറയുന്നുണ്ടെങ്കിലും ഭാരം കുറഞ്ഞതിന് വരുന്ന അതേ തോതില്‍ കുറവുണ്ടാവില്ല. 92 ശതമാനം വരുന്ന യാത്രക്കാര്‍ക്കും പുതിയ നടപടിയുടെ ഗുണം ലഭിക്കുമെന്നാണ് റിയാന്‍ എയര്‍ അവകാശപ്പെടുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: