നല്ല രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ വീഴ്ച്ച ഒന്നില്‍നിന്നും പതിനൊന്നിലേക്ക്

ഡബ്ലിന്‍: പുതിയതായി പുറത്തിറക്കിയ നല്ല രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് പതിനൊന്നാം സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടാണ് ഒന്നാം സ്ഥനത്തുനിന്നും പതിനൊന്നിലേക്ക് അയര്‍ലണ്ട് താണത്. 163 രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യത്തിന്റെ പോളിസികളും ബിഹേവ്യറും ഗ്രഹത്തിനും മനുഷ്യര്ക്കും എന്തു സംഭാവനചെയ്യുന്നു എന്നതിനെ ആസ്പതമാക്കിയാണ് ഈ പട്ടിക തയാറാകുന്നത്.
2014ല്‍ പട്ടികയിലെ ഒന്നാം സ്ഥാനം അയര്‍ലണ്ടിനായിരുന്നു. രണ്ടുവര്‍ഷംകൊണ്ട് അയര്‍ലണ്ടിന്റെ പതനം പതിനൊന്നാം സ്ഥനത്തേക്ക് ആണ്.സ്വീഡണ്‍ ഒന്നാം സ്ഥാനത്തും സ്‌കാന്‍ടിനെവിയന്‍ നെയ്ബര്‍ ഡന്മാര്‍ക്ക് രണ്ടാം സ്ഥനവും കരസ്ത്തമാക്കി. പിന്നീടുള്ള സ്ഥനങ്ങള്‍ നെതെര്‍ലാന്‍ഡ്‌സ്, യുകെ, ജെര്‍മനി എന്നീ രാജ്യങ്ങള്‍ കരസ്ഥമാക്കി.
ആകെമൊത്തം 163 രാജ്യങ്ങളില്‍അയര്‍ലണ്ടിനു നല്ല റാങ്ക് തന്നെയാണുള്ളത്.
സ്വക്കാര്യ നന്മകളെന്ന ഘടകങ്ങള്‍ക്കപ്പുറം ലോകനന്മക്കു എന്തു സംഭാവന നല്കി എന്ന ഘടകത്തെ ആസ്പദമാക്കിയാണ് ഈ പട്ടിക രൂപപ്പെടുത്തിയിരിക്കുന്നതു എന്ന് രചയിതാവായ സൈമണ്‍ അഭിപ്രായപ്പെട്ടു.
ഏഴു വ്യത്യസ്ഥ മേഖലകളിലെ സംഭാവനകളെ ആസ്പതമാക്കിയാണ് പട്ടിക രൂപപ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടിനു ഗ്രഹവും കാലാവസ്ഥയും എന്നതില്‍ പതിമൂന്നാം സ്ഥാനവും ഇന്റെര്‍നാഷനല്‍ പീസ് ആന്റ് സെക്യൂരിറ്റിക്ക് അമ്പത്തൊന്നാം സ്ഥാനവും ആണുള്ളത്.

Share this news

Leave a Reply

%d bloggers like this: