അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ അറിയേണ്ടതെല്ലാം-പാര്‍ട്ട് 2

വര്‍ക്ക് പെര്‍മിറ്റ് സ്‌കീം

ഗ്രീന്‍ കാര്‍ഡ് പെമിറ്റുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍30,000 യൂറോയോഅതിന്മുകളിലോ വരുമാനം ഉള്ള ആളുകള്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വാര്‍ഷിക വരുമാനം 30,000 യൂറോയില്‍ കുറവുള്ളവര്‍ക്കും നല്‍കുന്നതാണ്.
പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള തൊഴിലുകള്‍ക്കായി വര്‍ക്ക് പെര്‍മിറ്റ്‌നല്‍കാവുന്നതാണ്. ആദ്യം രണ്ടു വര്‍ഷത്തേക്ക് ആണ് നല്‍കുന്നതെങ്കിലും ശേഷം മൂന്ന് വര്‍ഷത്തേക്ക് പുതുക്കാവുന്നതാണ്. അഞ്ചു വര്‍ഷത്തിന് ശേഷം എത്ര വര്‍ഷത്തേക്ക് വേണമെകിലും പെര്‍മിറ്റ് ലഭിക്കുന്നതാണ്.

അര്‍ഹരായവര്‍

തൊഴിലാളിക്കോ തൊഴിലുടമയ്‌ക്കോ പെര്‍മിറ്റ്‌ന് അപേക്ഷിക്കാവുന്നതാണ്. തൊഴിലിന് ആവശ്യമുള്ള യോഗ്യത, തൊഴില്‍ നൈപുണ്യം, പ്രവര്‍ത്തി പരിചയം എന്നിവ തൊഴില്‍ തേടുന്ന ആള്‍ക്ക് ഉണ്ടായിരിക്കണം.

വര്‍ക്ക് പെര്‍മിറ്റ് സ്‌കീം തൊഴില്‍ വിഭാഗങ്ങള്‍

വര്‍ക്ക് പെര്‍മിറ്റ് സ്‌കീമിന് അപേക്ഷിക്കാവുന്ന രണ്ടു തൊഴില്‍ വിഭാഗങ്ങളാണുള്ളത്

1. ബോണസ് ഒഴികെ 30,000 യൂറോയോ അതിലധികമോ ശമ്പളമുള്ള ജോലികള്‍. പൊതുജന താല്പര്യത്തിന് വിരുദ്ധമല്ലാതത എല്ലാ തൊഴിലുകള്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.
2. 30,000 യൂറോയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള വളരെ പരിമിതമായ തൊഴിലുകളെ വര്‍ക്ക് പെര്‍മിറ്റിനായി പരിഗണിക്കുകയുള്ളൂ.

ഏത് സാഹചര്യത്തിലായാലും ഇന്‍എലിജിബിള്‍ ജോബ് കാറ്റഗറീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതല്ല.

ലേബര്‍ മാര്‍ക്കറ്റ് നീഡ്‌സ് ടെസ്റ്റ്

ഒരു തൊഴിലുടമയോ വ്യക്തിയോ വര്‍ക്ക് പെര്‍മിറ്റ് സ്‌കീമിന് കീഴില്‍ അപേക്ഷിക്കാന്‍ താല്പര്യപെടുന്ന ഒരു ജോലി ഒഴിവ് എഫ്എഎസ്/ ഇയുആര്‍ഈഎസ് എംപ്ലോയ്‌മെനന്റ് നെറ്റ്‌വര്‍ക്കിലും പ്രാദേശിക ദേശീയ പത്രങ്ങളിലും മൂന്ന് ദിവസം പരസ്യം ചെയ്തിരിക്കണം. ഒരു ഈഈഎ അല്ലെങ്കില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് നിവാസിയെയോ അതും അല്ലെങ്കില്‍ ബള്‍ഗേറിയനെയോ റോമേനിയിനെയോ ഈ ഒഴിവിലേക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്.

പ്രോസസ്സിംഗ് ഫീസ്

ആദ്യ ആപ്ലിക്കേഷന് ആറ് മാസം വരെ കാലയളവിലേക്ക് 500 യൂറോ ആണ് ഫീസ്. ആദ്യ ആപ്ലിക്കേഷന് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ 1000 യൂറോ ആണ് ഫീസ്. മൂന്ന്! വര്‍ഷത്തേക്ക് പുതുക്കുന്നതിന് 1500 യൂറോയും അഞ്ചു വര്‍ഷത്തിന് ശേഷം ആജീവനാന്തകാലത്തേക്ക് പുതുക്കുന്നതിന് ഫീസ് ആവശ്യമില്ല.

ബാക്കി നാളെ…

Share this news

Leave a Reply

%d bloggers like this: