മെല്‍ബണ്‍ എസ്സന്‍സ് സംഘടിപ്പിക്കുന്ന ‘Mastermind ’17” ക്വിസ് ഷോ

മെല്‍ബണ്‍: എസ്സന്‍സ് മെല്‍ബണ്‍ സംഘടിപ്പിക്കുന്ന ‘Mastermind ’17” ക്വിസ് ഷോയുടെ ഭാഗമാകാന്‍ എല്ലാവരെയും ഒരിക്കല്‍ക്കൂടി ക്ഷണിക്കുകയാണ്. കുട്ടികളില്‍ ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയാന്‍ പ്രചോദനം നല്കുകയും ചെയ്യുക എന്നതാണ് ഈ ക്വിസ് ഷോയിലൂടെ എസ്സന്‍സ് ലക്ഷ്യമിടുന്നത്. ഒരു പ്രശ്‌നോത്തരി എന്നതിലുപരി കാണികളെക്കൂടി ഉള്‍പ്പെടുത്തി ഓഡിയോ വിഷ്വല്‍സ് പരമാവധി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ഥമായ ഒരനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

പ്രവാസ സമൂഹങ്ങളിലെ കുട്ടികള്‍ക്ക് കലാ കായിക രംഗത്ത് നിരവധി അവസരങ്ങള്‍ കിട്ടാറുണ്ടെങ്കിലും ശാസ്ത്രചിന്തയും പ്രായോഗികജ്ഞാനവും മാറ്റുരയ്ക്കുന്ന പരിപാടികള്‍ പൊതുവെ വിരളമാണ്. അതുകൊണ്ട് തന്നെ ഇത്തരം പരിപാടികള്‍ കൂടുതല്‍ ജനകീയമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് എസ്സന്‍സ് കരുതുന്നു.

വരും മാസങ്ങളില്‍ വ്യത്യസ്ഥമായ നിരവധി പരിപാടികളുമായി എസ്സന്‍സ് മെല്‍ബണ്‍ എത്തുന്നുണ്ട്. ‘Astronomers Society of Australia’ യുമായി ചേര്‍ന്ന് നടത്തുന്ന ആകാശ നിരീക്ഷണമാണ് (Reach out to the Stars) ഇക്കൂട്ടത്തില്‍ ആദ്യത്തേത്.

മാസ്റ്റര്‍മൈന്‍ഡ് 17′-ന്റെ ജൂനിയര്‍ സീനിയര്‍ ലെവല്‍ വിജയികള്‍ക്ക് Institute of Health and Nursing സ്‌പോണ്‍സര്‍ ചെയ്യുന്ന 500 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡിനൊപ്പം വിവിധ വിവിധ സ്ഥാപങ്ങള്‍ നല്കുന്ന സമ്മാനങ്ങളും ലഭിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും www.essense.org.au എന്ന ഞങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: