ക്യാന്‍സറിന് തടയിടാന്‍ പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞര്‍; ബ്ലഡ് ടെസ്റ്റിലൂടെ പത്ത് തരം ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാം

ക്യാന്‍സര്‍ രോഗങ്ങള്‍ മുളയിലേ തന്നെ നുള്ളാന്‍ പുതിയ കണ്ടുപിടിത്തവുമായി ക്യാന്‍സര്‍ റിസര്‍ച്ച് ശാസ്ത്രജ്ഞര്‍. ചെറിയൊരു ബ്ലഡ് ടെസ്റ്റിലൂടെ പത്ത് തരം ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന കോശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തിരിച്ചറിഞ്ഞു നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്നാണ് കണ്ടു പിടിത്തം.

അമേരിക്കയിലെ ഓഹിയോയിലുള്ള ക്ലെവിലാന്‍ഡ് ക്ലിനിക്കിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടു പിടിത്തത്തിന്റെ ഉപജ്ഞാതാക്കള്‍. ഡോക്ടര്‍ എറിക് ക്ലെയിന്‍ നേതൃത്വം കൊടുക്കുന്ന ടീമിന്റെ കണ്ടു പിടിത്തം ചിക്കാഗോയില്‍ നടക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ ഓണ്‍കോളജിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ തരം ക്യാന്‍സറുകള്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടു പിടിച്ച് ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.

ബ്ലഡ് ടെസ്റ്റിലൂടെ ബ്രെസ്റ്റ്, പാന്‍ക്രിയാസ്, ഓവറിയാന്‍, ലംഗ്, ബോവല്‍ തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ ആദ്യ സ്റ്റേജില്‍ തന്നെ മനസ്സിലാക്കാനും ആവശ്യമായ ചികിത്സകള്‍ നല്‍കാനും കഴിയും. നിലവില്‍ രോഗം ഗുരുതരമാകുമ്പോഴാണ് പല ക്യാന്‍സര്‍ രോഗങ്ങളും മനസ്സിലാക്കാന്‍ പോലും കഴിയുക. ആരോഗ്യവാന്മാരായ 1400 ആളുകളില്‍ നടത്തിയ പരീക്ഷണത്തില്‍ 845 പേര്‍ക്കും ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. പുതിയ കണ്ടുപിടിത്തം വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെ ആരോഗ്യരംഗത്ത് സൃഷ്ടിക്കുമെന്നുറപ്പാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: