ഡബ്ലിനില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം ജൂണ്‍ 16 ന്

ഡബ്ലിന്‍: നാലാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21 ന് അയര്‍ലണ്ടില്‍ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഡബ്ലിനിലെ ഡാര്‍ട്ട്മൗത്ത് സ്‌ക്വയര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന യോഗ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പേര്‍ എത്തുമെന്നാണ് എംബസി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 16 ശനിയാഴ്ച്ച രാവിലെ 10.30നാണ് അന്തര്‍ദേശീയ യോഗാദിനാചരണപരിപാടികള്‍ ഡബ്ലിനില്‍ ആരംഭിക്കുക. ഇന്ത്യന്‍ എംബസിയോട് ചേര്‍ന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍, ഹാപ്പനിംഗ്സ് യോഗ, യോഗ തെറാപ്പി അയര്‍ലണ്ട്, വിപ്രോ, TCS, HCL ഒപ്പം അയര്‍ലണ്ടിലെ മറ്റ് യോഗ സ്ഥാപനങ്ങളും പങ്ക് ചേരും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്റര്‍നാഷണല്‍ യോഗ ഡേ എന്ന ആശയം 2014ല്‍ യു എന്നില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും യോഗ ദിനാചരണം സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം ഡബ്ലിനില്‍ നടന്ന യോഗ പരിശീലന പരിപാടിയില്‍ എഴുന്നൂറോളം പേരാണ് പങ്കെടുത്തത്.

പ്രവേശനം സൌജന്യമായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ മാറ്റ്, വെള്ളം, സണ്‍സ്‌ക്രീന്‍ ലോഷന്‍ എന്നിവ കൈയില്‍ കരുത്തേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: