സെന്റ് പാട്രിക് ഡേ വാര്‍ഷിക ആഘോഷം; വരേദ്കര്‍ യു.എസ് സന്ദര്‍ശനത്തില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡ്-യു.എസ് പരമ്പരാഗത സെന്റ് പാട്രിക് ഡേ ആഘോഷത്തിന്റെ ഭാഗമായി വരേദ്കര്‍ യു.എസ്സില്‍. ആചാര ബഹുമതികളോടെ യു.എസ് വൈസ് പ്രസിഡന്റ് വരേദ്കറിന് സ്വാഗതം നല്‍കി. യൂറോപ്പുമായി അമേരിക്കയെ ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയില്‍ ഐറിഷ് പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുനുണ്ട്.

യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വരേദ്കര്‍ പങ്കെടുക്കും. യു.എസ്സില്‍ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ഐറിഷ് കമ്പനികളുടെ പ്രഖ്യാപനവും ഇന്ന് ഉണ്ടാവും. അമേരിക്കയിലെ 50 സ്റ്റേറ്റുകളിലായി 600-ല്‍ പരം കമ്പനികളില്‍ ഒരു ലക്ഷം യു.എസ്സുകാര്‍ തൊഴിലെടുക്കുണ്ട്. അമേരിക്ക കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോഴും ഐറിഷ് കുടിയേറ്റക്കാരോട് മൃദുസമീപനം സ്വീകരിക്കാനുള്ള പ്രധാന കാരണം യു.എസ്സിലുള്ള ഐറിഷ് നിക്ഷേപക്കാരായിരുന്നു.

നാളെ വരേദ്കര്‍ വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാമ്പുമായി കൂടിക്കാഴ്ച നടത്തും. ബ്രക്സിറ്റ് വിഷയത്തില്‍ ഇ.യുവിനെ പ്രതിനിധീകരിച്ച് വരേദ്കര്‍ ട്രാമ്പുമായി ചര്‍ച്ച നടത്തും. അയര്‍ലണ്ടില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന യു.എസ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും വരേദ്കര്‍ തിരിച്ചെത്തുക.

ഡികെ

Share this news

Leave a Reply

%d bloggers like this: