പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും, ആര്‍ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദും

ന്യൂഡല്‍ഹി: പത്മ പുരസ്‌ക്കാരങ്ങള്‍ മലയാളികളായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നാണ് ഇരുവരും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. പത്മ പുരസ്‌കാരങ്ങളുടെ രണ്ടാംഘട്ട വിതരണമാണ് ശനിയാഴ്ച നടന്നത്.

നമ്പി നാരായണന്‍ പത്മഭൂഷണും, കെ.കെ. മുഹമ്മദ് പത്മശ്രീയുമാണ് ഏറ്റുവാങ്ങിയത്. ഇതോടൊപ്പം നാടന്‍ പാട്ടുകാരി തേജന്‍ ബായ്, ഭക്ഷ്യ സംസ്‌കരണ കമ്പനിയായ എംഡിഎച്ചിന്റെ ഉടമ മഹാഷായ് ദരംപാല്‍ ഗുലാത്തി, നടന്‍ മനോജ് ബാജ്‌പേയ്, തബല വിദ്വാന്‍ സ്വപന്‍ ചൗധരി, ഫുട്ബാള്‍ താരം സുനില്‍ ഛേത്രി, അമ്പെയ്ത്ത് താരം ബൊംബയ്ല ദേവി ലയ്ഷ്രം, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, പൊതുപ്രവര്‍ത്തകന്‍ എച്ച്.എസ്. തുടങ്ങിയ വിവിധ മേഖലകളിലുള്ളവര്‍ പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി.

ഫൂഡ, ബാസ്‌കറ്റ് ബാള്‍ താരം പ്രശാന്തി സിങ്, തേയില വ്യാപാരി ഡി. പ്രകാശ് റാവു എന്നിവരും പത്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
112 പുരസ്‌കാര ജേതാക്കളില്‍ 56 പേര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 11ന് നടന്ന ചടങ്ങില്‍ കൈമാറിയിരുന്നു. നടന്‍ മോഹന്‍ലാല്‍, സംവിധായകനും നടനുമായ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ തന്നെ അവാര്‍ഡ് കൈപ്പറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവര്‍ പുരസ്‌ക്കാരവിതരണത്തിന് സാക്ഷിയാകാനെത്തിയിരുന്നു

ഡികെ

Share this news

Leave a Reply

%d bloggers like this: