സാഗര്‍ സമ്പാദക്ക് തീ പിടിച്ചു: ഇന്ത്യന്‍ തീരദേശ സേനയുടെ ഈ പര്യവേക്ഷണ യാനത്തില്‍ ഉണ്ടായിരുന്നത് 30 ജീവനക്കാരും 16 ശാസ്ത്രജ്ഞരും

മംഗളൂരു: തീരദേശ സേനയുടെ പര്യവേക്ഷണ യാനമായ സാഗര്‍ സംബാദയ്ക്ക് തീ പിടിച്ചു. മംഗളൂരു തീരത്തുവെച്ച് വെള്ളിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു അപകടം. 30 ജീവനക്കാരും 16 ശാസ്ത്രജ്ഞരും സാഗര്‍ സംബാദയില്‍ ഉണ്ടായിരുന്നു. ഐ.സി.ജി.എസ് വിക്രം, ഐ.സി.ജി.എസ് ഷൂര്‍ എന്നീ തീരദേശ സേനയുടെ കപ്പലുകളുടെ പരിശ്രമത്തില്‍ തീ അണയ്ക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിലായ യാനത്തെ മംഗളൂരു തുറമുഖത്തേക്ക് മാറ്റി. മറൈന്‍ ബയോളജിയിലും മത്സ്യബന്ധനത്തിനും പര്യവേക്ഷണം നടത്തുന്ന കപ്പലാണ് സാഗര്‍ സംബാദ. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: