ഉയര്‍ത്തെഴുന്നേല്പിന്റെ സ്മരണകള്‍ ഉണര്‍ത്തി ഇന്ന് ഈസ്റ്റര്‍

ഉയര്‍ത്തെഴുന്നേല്പിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ക്രൂശിതനായ ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴൂന്നേറ്റതിന്റെ ഓര്‍മയ്ക്കാണ് ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഇതോടെ ക്രൈസ്തവര്‍ ആചരിച്ച് വന്ന അന്‍പത് നോമ്പിനും പരിസമാപ്തിയാകും. യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍.

ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ന്നാള്‍.

കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഇന്ന് അവസാനിക്കുകയാണ്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്.

എ എം

Share this news

Leave a Reply

%d bloggers like this: