അമിത വേഗതയില്‍ ഡ്രൈവ് ചെയ്യുന്നവരാണോ? ?എങ്കില്‍ പണി വരുന്നുണ്ട്; ഓവര്‍ സ്പീഡിന് ഇനി ഈടാക്കുക 2000 യൂറോ

ഡബ്ലിന്‍: അയര്‍ലണ്ടിലെ വാഹനവേഗത നിയമത്തില്‍ ചില മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അമിത വേഗക്കാരെ പൂട്ടാന്‍ കര്‍ശന നിയമങ്ങളാണ് വരാനിരിക്കുന്നത്. പരമാവധി വേഗത പരിധിയും മറികടന്ന് 30 കിലോമീറ്റര്‍ സ്പീഡില്‍ വാഹനമോടിച്ചാല്‍ ഇനി 2000 യൂറോ പിഴ ചുമത്തുന്ന നിയമമാണ് ഗതാഗത മന്ത്രി ഷെയിന്റോസിന്റെ പരിഗണയിലുള്ളത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യും. രാജ്യത്തെ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ ഒരു പരിധിവരെ തടയാന്‍ ഈ നിയമനിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു. അയര്‍ലണ്ടില്‍ യുവാക്കളിലാണ് ഏറ്റവും കൂടുതല്‍ അമിതവേഗത എന്നാണ് … Read more