യു കെ യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പിന്തുണതേടി ബോറിസ് ജോണ്‍സണ്‍; അവസാന സര്‍വേയിലും ടോറികള്‍ക്ക് മുന്‍തൂക്കം

ലണ്ടന്‍: യുകെ യുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ജനവിധി അടുത്ത ആഴ്ചയില്‍ നടക്കാനിരിക്കെ കണ്‍സര്‍വേറ്റീവ് -ലേബര്‍ പാര്‍ട്ടികളുടെ വോട്ട് പിടിത്ത പരിപാടികളും അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുകെ യില്‍ മുന്‍പ് നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ലേബര്‍ പാര്‍ട്ടിയും ഏറെ മുന്നേറിക്കഴിഞ്ഞു. അവസാന സര്‍വ്വേ ഫലം പുറത്തുവന്നതോടെ ടോറികള്‍ മുന്നിയിലെത്തുമെന്ന് വിലയിരുത്തല്‍ നടത്തുമ്പോഴും ലേബര്‍ പാര്‍ട്ടിയ്ക്ക് അടുത്തിടെ ഉണ്ടായ ജനമുന്നേറ്റം കണ്‍സര്‍ വേറ്റീവുകളില്‍ ചില പേടി സ്വപ്നങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. വോട്ട്‌നില ഉയര്‍ത്താന്‍ തന്റെ ആവനാഴിയിലെ അവസാന അമ്പും തൊടുത്തുവിട്ടിരിക്കുകയാണ് ബോറിസ് … Read more