യു കെ യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പിന്തുണതേടി ബോറിസ് ജോണ്‍സണ്‍; അവസാന സര്‍വേയിലും ടോറികള്‍ക്ക് മുന്‍തൂക്കം

ലണ്ടന്‍: യുകെ യുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ജനവിധി അടുത്ത ആഴ്ചയില്‍ നടക്കാനിരിക്കെ കണ്‍സര്‍വേറ്റീവ് -ലേബര്‍ പാര്‍ട്ടികളുടെ വോട്ട് പിടിത്ത പരിപാടികളും അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുകെ യില്‍ മുന്‍പ് നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ലേബര്‍ പാര്‍ട്ടിയും ഏറെ മുന്നേറിക്കഴിഞ്ഞു. അവസാന സര്‍വ്വേ ഫലം പുറത്തുവന്നതോടെ ടോറികള്‍ മുന്നിയിലെത്തുമെന്ന് വിലയിരുത്തല്‍ നടത്തുമ്പോഴും ലേബര്‍ പാര്‍ട്ടിയ്ക്ക് അടുത്തിടെ ഉണ്ടായ ജനമുന്നേറ്റം കണ്‍സര്‍ വേറ്റീവുകളില്‍ ചില പേടി സ്വപ്നങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്.

വോട്ട്‌നില ഉയര്‍ത്താന്‍ തന്റെ ആവനാഴിയിലെ അവസാന അമ്പും തൊടുത്തുവിട്ടിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ദിവസം എല്ലാ വിഭാഗത്തില്‍ പെട്ട ഇന്ത്യക്കാരുടെയും പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ് ബോറിസ്. യു കെ യിലെ ഹിന്ദു വിഭാഗത്തില്‌പെട്ടവരുടെ വോട്ട് തേടി ജോണ്‍സണും, പങ്കാളി കാരി സിമണ്ട്‌സ് ഉം നീസ്ഡന്‍ ക്ഷേത്രത്തി ലെത്തിയത്ത് യു കെ യില്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ക്ഷേത്രത്തില്‍ എത്തിയ എല്ലാവരോടും തന്നെ വിജയിപ്പിക്കണമെന്ന് അപേക്ഷിച്ച ജോണ്‍സണും, കാരിയും ക്ഷേത്രദര്‍ശനം നടത്തിയാണ് മടങ്ങിയത്. ലേബറിനോട് ചായ്വുള്ള കമ്മ്യൂണിറ്റിയുടെ പിന്തുണ ഉറപ്പാകുകയായിരുന്നു ലക്ഷ്യം.

നവംബര്‍ ആറിന് ഇലക്ഷന്‍ പരിപാടികള്‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം ഞായറാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയിലും കണ്‍സര്‍വേറ്റീവുകള്‍ 11 പോയന്റ് മുന്നിലാണ്. നവംബറില്‍ സര്‍വ്വേ തുടങ്ങിയതിന് ശേഷം ഇതാദ്യമായി പാര്‍ട്ടിയുടെ ലീഡ് ഒരു പോയന്റ് കുറഞ്ഞു. വളരെ അച്ചടക്കത്തോടും സുരക്ഷിതത്വം ഉറപ്പിച്ചും ഉള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ് ബോറിസ് ജോണ്‍സണ്‍ നടത്തുന്നത്.

എല്ലാവര്‍ക്കും സൗജന്യ ബ്രോഡ്ബാന്‍ഡും ട്രെയിന്‍ നിരക്കിലെ ഡിസ്‌കൗണ്ട് വാഗ്ദാനവും പോലുള്ള ജെറമി കോര്‍ബിന്റെ കോടികള്‍ ചിലവഴിക്കാമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ മറികടക്കാനും ബോറിസ് ജോണ്‍സന്‍ പുത്തന്‍ മാര്‍ഗം കണ്ടെത്തിയിരുന്നു. ചിലവു ചുരുക്കല്‍ പദ്ധതികള്‍ ഇല്ലാതാക്കുമെന്നും എന്‍എച്ച്എസ് അടക്കമുള്ള പൊതു സേവനങ്ങള്‍ക്ക് വേണ്ടി ബില്ല്യണ്‍ കണക്കിന് പണം ചിലവഴിക്കുമെന്നുമാണ് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ ലേബറുകള്‍ ഈസിയായി സ്‌കോര്‍ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജോണ്‍സണ്‍ തന്റെ തന്ത്രപരമായ നീക്കത്തിലൂടെ പത്ത് പോയന്റിന്റെ മുന്‍തൂക്കമാണ് ഈ മേഖലയില്‍ നേടിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: