നോബൽ സമ്മാനം വാങ്ങാൻ ഇന്ത്യൻ വേഷത്തിൽ അഭിജ്ജിത്  ബാനെർജിയും എസ്ഥേർ ഡുഫ്ളോയും .

സ്റ്റോക്ക്ഹോമിൽ ഇന്ന് നടന്ന നോബൽ സമ്മാനദാന  ചടങ്ങിൽ   ഇന്ത്യൻ സംസ്കാരത്തെ വിളിച്ചോതി  ബന്ധ്‌ഗ്ഗള ജാക്കറ്റും ധോത്തിയും ഇട്ടു അഭിജിത് ബാനെർജിയും ,സാരീ ഉടുത്തു എസ്ഥേർ   ഡുഫ്ളോയും(അഭിജിത് ബാനർജിയുടെ ഭാര്യ, ഇവർക്ക് ഒരുമിച്ചാണ് നോബൽ സമ്മാനം കിട്ടിയത് ) ചടങ്ങിൽ വ്യത്യസ്തരായി

അഭിജിത് ബാനെർജിക്കു എസ്ഥേർ ഡുഫ്ളോയ്ക്കും  സാമ്പത്തിക ശാസ്ത്രത്തിലാണ്   നോബൽ സമ്മാനം കിട്ടിയത് .ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് ഇരുവര്‍ക്കും സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് .

കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് വിനായക് ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നിലവില്‍ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറാണ് .കൊൽക്കത്ത ,ജെയ് എൻ യു ,ഹാർവാർഡ്  എന്നീ സർവ്വശാലകളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത് . സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ടുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജീ ആദ്യത്തേത് അമർത്യ സെന്നും .

1969 ലാണ് ആദ്യമായി സാമ്പത്തിക ശാസ്ത്രത്തിനു നോബൽ സമ്മാനം കൊടുത്തു തുടങ്ങിയത് ഏതു ആദ്യമായി കരസ്ഥമാക്കിയത് ജാൻ ടിംബർഗാനുമാണ്  

Share this news

Leave a Reply

%d bloggers like this: