കേരളത്തിലും തടങ്കൽ പാളയങ്ങൾ വരുന്നു; നടപടികൾ ആരംഭിച്ച് സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: കേരളത്തിലും തടങ്കൽ പാളയങ്ങൾ ഉയരുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഇതിന്റെ ഭാഗമായി തടവിൽ കഴിയുന്ന വിദേശികളുടെ എണ്ണം എത്രയാണെന്നും കണക്കെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. വിവിധ കുറ്റങ്ങൾക്ക് തടവിലാക്കപ്പെടുകയോ, നാടുകടത്താൻ നിശ്ചയിച്ചിരിക്കുന്നതുമായ ആളുകൾ എത്രയാണെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് തേടിയിട്ടുളളത്.

വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവർക്കും, കുറ്റവാളികളെന്ന് തെളിഞ്ഞവരെയും പാർ‌പ്പിക്കുന്നതിനായാണ് തടങ്കൽ പാളയങ്ങൾ ഒരുക്കുന്നത്. എന്നാൽ‌ ഇതിനാവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമായതിന് ശേഷം കെട്ടിടം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് വിവരം.

നിലവിൽ വകുപ്പിന് കീഴിൽ തടവ് കേന്ദ്രത്തിന് ഉപയോഗിക്കാനുന്ന തരത്തിലുള്ള കെട്ടിടങ്ങൾ ഇല്ല. ഈ സാഹചര്യത്തിൽ അന്തേവാസികളുടെ എണ്ണം ഉൾപ്പെടെ പരിഗണിച്ച ശേഷം പുതിയ കെട്ടിടം നിർമ്മിക്കുകയോ വാടകയ്ക്ക് എടുക്കാനോ ആണ് പദ്ധതിയിട്ടിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംസ്ഥാനത്ത് നിലവിൽ തടവിൽ കഴിയുന്ന വിദേശികളുടെ എണ്ണം തേടി സാമൂഹ്യ നീതി വകുപ്പ് സംസ്ഥാന ക്രൈംസ് റെക്കോർഡ് ബ്യൂറോയെ സമീപിച്ചിരുന്നു. ഈ വർഷം ജൂണിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇക്കഴിഞ്ഞ നവംബറിൽ വീണ്ടും നോട്ടീസ് നൽകിയിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആധുനിക സൗകര്യങ്ങളോടെ തടങ്കൽ പാളയങ്ങൾ നിർമ്മിക്കണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയത്. പത്തടി ഉയരത്തിൽ ചുറ്റുമതിലുള്ളതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ ഒരു തടങ്കൽ പാളയമെങ്കിലും ഓരോ സംസ്ഥാനങ്ങളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും നിർമ്മിക്കണമെന്നായിരുന്നു നിർദേശം.

ഇതിനായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 2019 മോ​ഡ​ല്‍ ഡി​റ്റ​ന്‍​ഷ​ന്‍ മാ​നു​വ​ലും ത​യാ​റാ​ക്കി​യി​രു​ന്നു. അസമിൽ നിർമ്മിക്കുന്ന തടങ്കൽ പാളയത്തെ ചൊല്ലിയാണ് രാജ്യത്ത് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശ വാദം എന്നിരിക്കെ അസമിൽ മാത്രം ആറ് തടങ്കൽ പാളയങ്ങളാണ് തയ്യാറാകുന്നത്.

Share this news

Leave a Reply

%d bloggers like this: