ജോക്കര്‍ ജോറായി; 11 ഓസ്‌‌കാര്‍ നോമിനേഷനുകൾ ; ഐറിഷ് നടി ഇത്തവണ നേടുമോ ?

വാഷിംഗ്ടണ്‍: 2020-ലെ ഓസ്‌‌കാര്‍ പുരസ്‌കാരത്തിന്റെ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു. ‘ജോക്കര്‍’-നാണ് കൂടുതല്‍ നോമിനേഷനുകള്‍. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. വണ്‍സ് അപ്പ്ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, 1917, ദി ഐറിഷ് മാന്‍ എന്നീ ചിത്രങ്ങള്‍ 10 നോമിനേഷനുകളായി തൊട്ടുപിറകെയുണ്ട്.


റ്റോഡ് ഫിലിപ്‌സ് (ജോക്കര്‍), ക്വിന്‍ടിന്‍ ടറന്റിനോ (വണ്‍സ് അപ്പോണ്‍ എ ടൈം) ബോംഗ് ജൂന്‍ ഹോ (പാരസൈറ്റ്) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്ന പ്രമുഖര്‍. മികച്ച നടന്റെ പട്ടികയില്‍ ലിയനാര്‍ഡോ ഡി കാപ്രിയോയും (വണ്‍സ് അപ്പോണ്‍ എ ടൈം), ഒവാക്കിന്‍ ഫീനിക്‌സിനും (ജോക്കര്‍) മുന്നിലുണ്ട്.

സ്‌കാര്‍ലറ്റ് ജോണ്‍സനടക്കം അഞ്ചുപേരാണ് മികച്ച നടിയാകാന്‍ മത്സരിക്കുന്നത്. മികച്ച നടിയ്ക്കുള്ള വിഭാഗത്തിൽ അമേരിക്കയിൽ ജനിച്ച ഐറിഷ് നടി സിയർഷാ റോണൻ (Saoirse Ronan) നും ഉൾപ്പെടുന്നു.ലിറ്റിൽ വിമൺ (Little  Women) എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് 25- കാരിയായ  സിയർഷായുടെ നാലാമത് ഓസ്കാർ നോമിനേഷൻ.

Share this news

Leave a Reply

%d bloggers like this: