മെഡിക്കൽ, സർജിക്കൽ വാർഡുകളിലെ നഴ്സുമാർക്ക് 2200 യൂറോ അലവൻസ് ഉടൻ ലഭിക്കും

അയർലണ്ടിലെ മെഡിക്കൽ, സർജിക്കൽ   വാർഡുകളിലെ  നഴ്സുമാർക്ക്   ആശ്വാസമായി  സർക്കാർ .  മെഡിക്കൽ, സർജിക്കൽ വാർഡുകളിൽ   ജോലി ചെയ്യുന്ന നഴ്‌സുമാർക്കു കഴിഞ്ഞ 12   മാസമായിട്ടുള്ള  അലവൻസ്  കഴിഞ്ഞ  വര്ഷത്തേതു  കൂടി ചേർത്ത്    കൊടുക്കുന്നു  .INMO- സമരത്തിന്റെ ഒത്തു തീർപ്പിന് ഭാഗമായി ഉള്ള കരാറിൽ മെഡിക്കൽ , സർജിക്കൽ   വാർഡുകളിലെ  ലൊക്കേഷൻ അലവൻസ് ചോദിച്ചിരുന്നു .അതിന്റെ ഭാഗമായാണ് സർക്കാരിന്റെ  ഭാഗത്തു നിന്നുള്ള ഈ   നടപടി  .  HSE-  ഇറക്കിയ   കുറിപ്പിൽ ഏകദേശം 300  വാർഡുകൾക്കു ഗുണം ചെയ്യുമെന്നാണ് പറയുന്നത് .

മാർച്ച് 01 2019 മുതൽ    ഉള്ള  ലൊക്കേഷൻ  അലവൻസ്  എല്ലാവര്ക്കും ലഭിക്കുമെന്ന്   HSE-  ഉറപ്പു കൊടുക്കുന്നു .
INMO-യുടെ   പ്രതികരണം ഇങ്ങനെ ‘ഞങ്ങളുടെ കണക്കു കൂട്ടലിൽ     മെഡിക്കൽ, സർജിക്കൽ    വാർഡുകളിൽ  ജോലി ചെയ്യുന്ന 5000 നഴ്സുമാർക്കെങ്കിലും   ഇതു  കാരണം  ഗുണം കിട്ടുമെന്നാണ് .ഇതിന്റെ ആദ്യ ഭാഗമായി 2230 യൂറോ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്’ .


  ലേബർ  കോടതിയുടെ   ശുപാർശ  നടപ്പാക്കണമെങ്കിൽ 30    മില്യൺ  യൂറോ അധിക ചിലവാണ് 2020 യിൽ പ്രതീക്ഷിക്കുന്നത് .
 ലേബർ  കമ്മിഷന്റെ ശുപാർശയുടെ ഉറപ്പിൽ മേലാണ് സമരം ഒത്തു തീർപ്പാക്കിയത്  പക്ഷേ സമരം ഒത്തു തീർപ്പാക്കാനായി പുതുതായി വരുന്ന നഴ്സുമാരുടെ   ഉപാധികളിലും നിബന്ധനകളും  വ്യത്യാസം വരുത്തുകയും ഏജൻസി സ്റ്റാഫിനെ   കുറയ്ക്കുകയും  ചെയ്യുകയായിരുന്നു  ആ വഴി മൊത്തത്തിൽ ആരോഗ്യ വകുപ്പിന്റെ ഉത്‌പാദനക്ഷമത കൂട്ടുകയും ലക്ഷ്യമിട്ടിരുന്നു .

അങ്ങനെ ചെയ്തത് കൊണ്ട് എന്തെങ്കിലും ഗുണമോ ലാഭമോ   ഉണ്ടായതിനെ  കുറിച്ച്   ഇതു   വരെ വിവരം   ഒന്നും   ലഭിച്ചിട്ടില്ല  . എന്തായാലും മെഡിക്കൽ, സർജിക്കൽ വാർഡുകളിൽ പണിയെടുക്കുന്ന  നഴ്സുമാർക്ക്    ഇത്  വല്യ ഒരാശ്വാസമാണ് പ്രതേകിച്ചു നമ്മൾ മലയാളികൾ ഒത്തിരി അവിടെ
ഉണ്ടെന്നോർക്കുമ്പോ !!!

Share this news

Leave a Reply

%d bloggers like this: