രാജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരിക്ക് ‘പാർട്ട് ടൈം’ ജോലി വാഗ്ദാനം ചെയ്ത് ബർഗർ കിങ്; വൈറലായി ട്വീറ്റ്!

രാജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് കാനഡയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ബർഗർ കിങ്. ട്വിറ്ററിലൂടെയാണ് കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ‘ഈ റോയൽ ഫാമിലി പാർട്ട് ടൈം ജോലികൾ ഓഫർ ചെയ്യുന്നു’ എന്നായിരുന്നു രസകരമായ ട്വീറ്റ്.ബർഗർ കിങ് കമ്പനിയുടെ ട്വീറ്റ് പുറത്തുവന്ന് നിമിഷങ്ങൾക്കകം വൈറലായി. ചിലർ ട്വീറ്റിനെ അനുകൂലിച്ചും മറ്റുചിലർ കുറ്റപ്പെടുത്തിയും രംഗത്തുവന്നു. സർകാസം കൂടിപ്പോയി എന്നാണ് ചിലർ കുറിച്ചത്. ഹാരി രാജകീയ പദവി മാത്രമേ ഉപേക്ഷിച്ചുള്ളൂ, അഭിമാനവും വ്യക്തിത്വവും ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് ബർഗർ കിങിന് മറുപടി നൽകി.


ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും ബ്രിട്ടനിൽ രാജകീയ പദവികള്‍ ഉപേക്ഷിച്ചത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയെയും പിതാവ് ചാള്‍സ് രാജകുമാരനെയും അറിയിക്കാതെയായിരുന്നു ഹാരിയുടെ പ്രഖ്യാപനം. ഹാരിയുടെയും മേഗന്റെയും അപ്രതീക്ഷിത തീരുമാനം രാജകുടുംബത്തെയും ബ്രിട്ടിഷ് ജനതയെയും ഒരുപോലെ ഞെട്ടിച്ചു.


കാനഡയിലേക്ക് താമസം മാറ്റി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി ജീവിക്കാനാണ് പദ്ധതിയെന്ന് ഹാരിയും മേഗനും പറഞ്ഞിരുന്നു. വെസക്സിലെ പ്രഭുവും പ്രഭ്വിയും എന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടെയും തീരുമാനത്തെ മാനിക്കുന്നുവെന്ന് എലിസബത്ത് രാജ്ഞിയും പിന്നീട് വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: