ആരാണ് യഥാർഥ ഇന്ത്യക്കാരൻ?ആരാണ് ഭൂരിപക്ഷം?? ശശി തരൂർ എഴുതുന്നു

1947 ഓഗസ്റ്റ് 14-ന് അർധരാത്രി, ‘നിയതിയുമായുള്ള സമാഗമ’മെന്ന വിഖ്യാത പ്രസംഗത്തിലൂടെ ജവാഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പിറവി ലോകത്തെ അറിയിച്ചു-പഴയതിൽനിന്ന് പുതിയതിലേക്ക് കടന്നപ്പോൾ, ഒരു യുഗത്തിന് അന്ത്യം കുറിച്ച് കാലങ്ങളായി അടിച്ചമർത്തപ്പെട്ടുകിടന്നിരുന്ന ഇന്ത്യയുടെ ആത്മാവിന് അതിന്റെ ശബ്ദം തിരികെ ലഭിച്ചപ്പോൾ, അത് ചരിത്രത്തിലെ അത്യപൂർവനിമിഷമായി. ഇന്ത്യൻ ഭരണത്തിൽ സ്തുത്യർഹമായ ഒരു പരീക്ഷണത്തിനാണ് നെഹ്രു തന്റെ വാക്കുകളിലൂടെ തുടക്കം കുറിച്ചത്. വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ അലറിപ്പറഞ്ഞു “കേവലം ഭൂമിശാസ്ത്രപരമായ ആവിഷ്കാരം മാത്രമാണ് ഇന്ത്യ. ഇന്ത്യയെന്ന ഐക്യരാഷ്ട്രം ഭൂമധ്യരേഖപോലെ സാങ്കല്പികമാണ് … Read more