കൊറോണ വൈറസ് Indeed കമ്പനിയുടെ 1000 തൊഴിലാളികളോട് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടു

കൊറോണ വൈറസ് ബാധിതരാരെ  ഓഫീസ് ജീവനക്കാർ  സന്ദർശിച്ചു എന്ന ആശങ്കയെ തുടർന്ന് Indeed കമ്പനിയുടെ 1000 തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടു. കമ്പനിയുടെ സിംഗപ്പൂർ യൂണിറ്റിൽ  ജോലിചെയ്യുന്ന ഒരാൾ കൊറൊണ ബാധിച്ച രോഗിയെ സന്ദർശിച്ചതിനെ   തുടർന്നാണ് തൊഴിലാളികളോട്   വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടത്.

ഡബ്ലിൻ ഓഫീസിലുള്ള നിരവധിപേർ സിംഗപ്പൂർ ഓഫീസും സന്ദർശിച്ചതിനെ  തുടർന്നാണ് ഈ തീരുമാനം. പ്രാഥമികമായി ഒരാഴ്ചത്തേക്ക് ആണ് ഡബ്ലിൻ ഓഫീസ് അടച്ചിടുന്നത്. ഇതുവരെ ആർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല എങ്കിലും മുന്കരുതലിന്റെ  ഭാഗമായിട്ടാണ് തൊഴിലാളികളോട് വീടുകളിൽനിന്ന് ജോലിചെയ്യാനും ഓഫീസ് അടച്ചിടാനും  തീരുമാനിച്ചത് എന്ന് കമ്പനി വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.  

Share this news

Leave a Reply

%d bloggers like this: