അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം.

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ  പ്രാർത്ഥനയിൽ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ നിയോഗങ്ങളോട് ചേർന്നുനിന്നുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം 27 ന് സമാപിക്കും .

ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കളും  മറ്റുള്ളവരും ഇതിനോടകം ദിവസം ഏതെങ്കിലുമൊരു സമയത്തെ ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടോ , അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്നും സമ്പൂർണ്ണമായി പിന്മാറിക്കൊണ്ടോ , കൂടുതൽ സമയം പ്രാർത്ഥനയ്ക്കും ബൈബിൾ വായനയ്ക്കും സമയം കണ്ടെത്തിക്കൊണ്ടോ ഈ ഉപവാസത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു .

പ്രായഭേദമന്യേ ആർക്കും ഇനിയും പങ്കെടുക്കാവുന്നതാണ്.
യൂത്ത് മിനിസ്ട്രി കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസും ടീമുമാണ് ഈ ഉപവാസയജ്ഞത്തിന് നേതൃത്വം നൽകുന്നത് .താഴെയുള്ള ലിങ്ക് വഴി ഈ ഫാസ്‌റ്റിങ്‌ ഗ്രൂപ്പിൽ ചേരാവുന്നതാണ്.
https://chat.whatsapp.com/HAnBvwYEc1E2xmje322S1l

ഈ പ്രത്യേക ഉപവാസ കൂട്ടായ്മയിലേക്ക് ഏവരെയും യേശുനാമത്തിൽ ക്ഷണിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കിയിരുന്ന വീഡിയോ കാണാം

Share this news

Leave a Reply

%d bloggers like this: