കൊറോണ വൈറസ്: ഡബ്ലിനിൽ കൗമാരസംഘം രാത്രി നേഴ്സിനെ തടഞ്ഞ് അവരുടെമേൽ ചുമച്ചു.

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ പൊതുജനങ്ങളെ സഹായിക്കാൻ കഠിനാധ്വാനം ചെയ്യുന്ന നഴ്‌സുമാരിൽ ഒരാളെ ഈ ആഴ്ച 20 ഓളം ഡബ്ലിൻ യുവാക്കളുടെ സംഘം വൈറസ്ഭീതി വിതയ്ക്കുന്നതിനുള്ള തമാശയുടെ ഭാഗമായി അപമാനിച്ചു. ഡ്യൂട്ടിക്ക് ശേഷം ജോഗിംഗിന് ഇറക്കിയ അവരെ തമാശ രൂപേണ വഴിയിൽ തടഞ്ഞ് അവർക്ക് നേരെ കൂട്ടമായി ചുമച്ച് കോവിഡ് ഭീതി പരത്താൻ ശ്രമിച്ചു.

ഡബ്ലിൻ ആശുപത്രിയിലെ രാത്രിഡ്യൂട്ടി പൂർത്തിയാക്കിയ ശേഷം
Clontarf-ലെ കടൽത്തീരത്തുകൂടി നടക്കുമ്പോൾ ബൈക്കുകളിലെത്തിയ സംഘമാണ് ഈ ക്രൂരകൃത്യം ചെയ്തത്.

അവൾ ഇവരെ മറികടന്ന് പോകാൻ ശ്രമിച്ചുവെങ്കിലും കൗമാര സംഘം അവളുടെ പാത തടഞ്ഞ്, തലസ്ഥാനത്ത് നടന്നുകൊണ്ടിരുന്ന ഒരു തമാശയുടെ ഭാഗമായി അവളുടെ മേൽ ആവർത്തിച്ച് ചുമച്ചു.
അവിവേകികളായ ഈ ചെറുപ്പക്കാരുടെ സംഘം പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ഭീക്ഷണിയും കാട്ടിക്കുട്ടുന്ന മണ്ടത്തരവും ഉയർത്തിക്കാട്ടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പായ LoveClontarf-നോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: