കോവിഡ് ബാധിച്ച് ബ്രിട്ടനിൽ കൂത്താട്ടുകുളം സ്വദേശിയായ മലയാളി മരിച്ചു

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡെർബിലെ ആശുപത്രി വെന്റിലേറ്ററിൽ കഴിയുകയായിരുന്ന മലയാളിയാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയാണ് ഇന്ന് ബ്രിട്ടനിൽ മരിച്ചത്. 53 വയസായിരുന്നു കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്നലെ ഹൃദയാഘാതം ഉണ്ടായി. അനുവാണ് ഭാര്യ. ഭാര്യയും കോവിഡ് ബാധയെ തുടർന്ന് രണ്ട് മക്കളും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. പതിമൂന്നും അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്.

Share this news

Leave a Reply

%d bloggers like this: