സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ്: വില കുറവും ലൈറ്റ് വെയ്റ്റും പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ് പുത്തൻ മികവുമായി മാർക്കറ്റിലേക്ക്. മികച്ച സ്‌ക്രീൻ, വേഗതയേറിയ ചിപ്പ്, മികച്ച സ്പെയ്സ് എന്നിവ ഈ ടാബിൻ്റെ സവിശേഷതകളാണ്. സെവൻത് ജനറേഷൻ ഐപാഡുമായി മത്സരിക്കുന്ന ടാബ് S6 ലൈറ്റ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഭാരം കുറഞ്ഞ പതിപ്പാണ്. മാത്രമല്ല ഈ ശ്രേണിയിലെ മികച്ചതുമാണ്.

ടാബ് S6 സൂപ്പർ AMOLED സ്ക്രീൻ ആണെങ്കിൽ S6 ലൈറ്റ് TFT LCD സ്ക്രീൻ ആണ്. S6 ടാബിലെ HDR10 ശേഷി S6 Lite-ൽ ഒഴിവാക്കി.

S6 ലൈറ്റിൽ എസ് പെൻ ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ടാബ്‌ലെറ്റിന് ഒരു പുതിയ തലം നൽകുന്നു. എസ് പെന്നിന്റെ മുൻ പതിപ്പിലെ പോലെ പേനയുടെ മെനുവും ചില അധിക ഫംഗ്ഷനുകളും കൊണ്ടുവരുന്ന ഒരു ബട്ടണും ഉൾപെടുത്തിട്ടുണ്ട്. S6 മായി തുലനം ചെയ്യുമ്പോൾ വലിപ്പത്തിൽ കാരുമായ വ്യത്യാസം ഇല്ല. S6 ന് 10.5 ഇഞ്ച് വലിപ്പം ഉണ്ടായിരുന്നപ്പോൾ 10.4 ഇഞ്ചാണ് S6 Lite-ൻ്റെ വലിപ്പം.

S6 ലൈറ്റ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാബ്‌ലെറ്റിൽ ഒക്ടാകോർ ചിപ്പാണ് ഘടിപ്പിച്ചിട്ടുള്ളത്. അതിനാൽത്തന്നെ മിക്ക ജോലികളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

ടാബ് S6 ലൈറ്റിലെ ക്യാമറ ടാബ് S6-ൽ നിന്ന് ഒരു പടി താഴെയാണ്. 8 മെഗാപിക്സലിൻ്റെ ഒരു പ്രധാന ക്യാമറയും 5 മെഗാപിക്സൽ സെലിഫി ക്യാമറയുമാണ് ഇതിലുള്ളത്. ടാബ് എസ്-6 ഇരട്ട 13, 5 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ള ഫ്രണ്ട് ഫേസിംഗ് ക്യാമറ വീഡിയോ കോൺഫറൻസിംഗിൽ മികച്ച വ്യക്തത തരുന്നു.

മിഡ് റേഞ്ച് ടാബായി S6 ലൈറ്റ് ഒരു നല്ല ഓപ്ഷനാണ്. മികച്ച ഇൻ്റർനെറ്റ് ബ്രൗസിങ്ങ്, e-reader books, ഉൾപ്പടെയുള്ളവയുടെ പിന്തുണ ഈ മോഡലിനെ കൂടുതൽ മികച്ചതാക്കുന്നു. ആൻഡ്രോയിഡ് ടാബ്‌ലെറ്റ് വിപണിയിലെ മികച്ച ഓൾറൗണ്ടർ എന്നുതന്നെ സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റിനെ വിശേഷിപ്പിക്കാം.

Share this news

Leave a Reply

%d bloggers like this: