Saturday, July 11, 2020

വർണ്ണവിവേചനത്തിൻറെ രാഷ്ട്രീയം. (അനൂപ് ജോസഫ് )

Updated on 01-06-2020 at 8:48 pm

Share this news

ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രോ അമേരിക്കൻ വംശജനെ ആ നാട്ടിലെ തന്നെ നീതിന്യായവ്യവസ്ഥയുടെ കാവൽക്കാർ ഇല്ലായ്മ ചെയ്ത സംഭവവും അതിനെത്തുടർന്ന് ഇന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപവും നാം ഏവർക്കും അറിയാവുന്ന വിഷയമാണല്ലോ. ഈ ദുരന്തവും തുടർന്നുണ്ടായ കലാപത്തിലും ഒളിഞ്ഞിരിക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയാണ് ഞാൻ നിങ്ങളുടെ മുന്നിൽ തുറന്നു കാട്ടാൻ ശ്രമിക്കുന്നത്.

ഈ സംഭവത്തെ അമേരിക്കയിൽ മാത്രം നടക്കുന്ന ഒന്ന് എന്നെ എഴുതിത്തള്ളരുത്. ഇത് നാം ഏവരുടെയും മുമ്പിൽ അറിഞ്ഞോ അറിയാതെയോ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവം മാത്രമാണ്. ഏതൊരു ദുരന്തത്തെയും വലതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് മുതൽക്കൂട്ട് ആകുന്നത് എന്നാണ് നാം തിരിച്ചറിയേണ്ടത്.

ലോകത്തെവിടെയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിന് ഇരയാകുന്നത് അതാത് നാട്ടിലെ ന്യൂനപക്ഷങ്ങൾക്കെതിരെ യോ, കുടിയേറ്റക്കാർക്ക് എതിരെയോ, ക്രിമിനലുകൾ എന്ന പട്ടം ചാർത്തപ്പെട്ട അവർക്കെതിരെയോ, സമൂഹത്തിൽ സാമ്പത്തികമായോ ശാക്തിക പരമായ പിന്നോക്കം നിൽക്കുന്നവരോ കരോ, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ ക്കെതിരെയും ആയിരിക്കും. മറുഭാഗത്ത് ഏതെങ്കിലും വിധത്തിലുള്ള നിയമപാലക നിയമപാലകരോ, അധികാരികളോ ആയിരിക്കുകയും ചെയ്യും.

ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഭരണകൂട ഒത്താശയോടെ അധികാരികൾ നിഷ്ക്രിയം ആകുന്നു. ഭരണാധികാരികൾ ഇത്തരം സംഭവങ്ങളെ അപലപിക്കുകയോ കുറ്റപ്പെടുത്തുകയോ, അതിനെതിരെ നടപടി എടുക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ആദ്യഘട്ടം. പേരിനു മാത്രമായി എടുക്കുന്ന ചില ശിക്ഷാനടപടികൾ നടപടികൾ ഈ അനീതി കണ്ടു നിൽക്കുന്നവരെ പ്രകോപിപ്പിക്കുന്നു. കൃത്യമായ ഏകോപനം ഇല്ലാതെ തുടങ്ങുന്ന പ്രതിഷേധം കൂടുതൽ കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. അനീതിക്ക് എതിരെ നിശബ്ദമായ ഭരണകൂടം പക്ഷേ ഇത്തരം പ്രതിഷേധങ്ങൾഓട് ദ്രുതഗതിയിൽ പ്രതികരിക്കുന്നു. അനീതിക്കെതിരെ ചെറുവിരൽ നടക്കാത്തവർ പ്രതിഷേധങ്ങളുടെ കാണിക്കുന്ന അടിച്ചമർത്തൽ ഭാവങ്ങൾ കൂടുതൽ ജനങ്ങളെ പ്രതിഷേധത്തിലേക്ക് ഇറക്കുന്നു. ഇതിനിടയിൽ പലപ്പോഴും ഏകോപനമില്ലായ്മമൂലം പ്രതിഷേധം ഒരു കലാപത്തിന്റെ രൂപം സ്വീകരിക്കുകയും ചെയ്യുന്നു. അറിഞ്ഞോ അറിയാതെയോ ഇത്തരം കലാപങ്ങളിൽ പാട് നിരപരാധികൾക്ക് നിരവധി ശാരീരികവും സാമ്പത്തികവുമായ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. തുടർന്ന് അധികാരികളിൽ കലാപത്തിന് എതിരെ വരുന്ന എല്ലാ നടപടികളും ഒരു വിഭാഗീയത ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്നു.

ഈ കലാപം ഉണ്ടാകാനുള്ള കാരണം ഒരു അനീതിക്കെതിരെയുള്ള പ്രതിഷേധമാണ് എന്നുള്ളത് മറന്നു ഇത് രണ്ട് വിഭാഗങ്ങളുടെ പ്രശ്നമായി മാറുന്നു. ജോർജ് സംഭവത്തിൽ തന്നെ എന്നെ എടുത്തു നോക്കിയാൽ പാൽ കറുത്ത വർഗക്കാരും അനുകൂലിക്കുന്നവരും അതിനെതിരെയുള്ള വരും എന്ന നിലയിലായി തീരുന്നു. സ്വാഭാവികമായും ഇത് രണ്ട് വർഗ്ഗങ്ങളുടെ പോരാട്ടമായി മാറുന്നു, ഇല്ലെങ്കിൽ മാറ്റപ്പെടുന്നു. ഇത്തരം നടക്കുന്ന സംഭവങ്ങൾ എല്ലാം തന്നെ വലതുപക്ഷ രാഷ്ട്രീയം എപ്പോഴും പ്രബല പല സാമ്പത്തിക പ്രാദേശിക ശക്തിയോടൊപ്പം ആയിരിക്കും. ഈയൊരു കലാപം ഒഴിവാക്കാൻ അനീതിക്കെതിരെ എതിരെ ശക്തമായ നടപടി എടുക്കുകയോ, നിയമനിർമാണം നടത്തുകയും ചെയ്യാതെ ഒരുവശത്ത് കുറ്റവാളികളെ സ്വതന്ത്രമാക്കി വിടുകയും, പ്രതിഷേധക്കാരെ കലാപകാരികൾ ആക്കുകയും ചെയ്യുന്നതിലൂടെ ഭരണകൂടം ജനങ്ങളുടെ മനസ്സിൽ ആഴത്തിലുള്ള വിഭാഗീയത ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വലതുപക്ഷ രാഷ്ട്രീയം ഒരിക്കലും ശക്തമായ ഒരു നിർവഹണം നടത്തുകയോ, കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകാനോ ശ്രമിക്കുകയും ഇല്ല. ഇത് വിഭാഗീയത സൃഷ്ടിക്കപ്പെട്ട ജനങ്ങളിൽ പ്രബല ശക്തികളുടെ പിന്തുണ വലതുപക്ഷ രാഷ്ട്രീയ ങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു. ജാതി മതം വർഗ്ഗം വർണ്ണം മുതലായവ അവസാനം ജനാധിപത്യപ്രക്രിയയിൽ ഒരു മാനദണ്ഡം ആയി മാറുന്നു. ഇങ്ങനെ വരുമ്പോൾ അനീതിക്കെതിരെ നടന്ന പോരാട്ടങ്ങൾ വെറും കുറ്റവാളികളുടെ തേരോട്ടം ആയ കലാപം ആയി ചിത്രീകരിക്കപ്പെടുന്നു. അനീതി നേരിട്ടവർ സാവധാനം ഒരു വശത്തേക്ക് പാർശ്വവൽക്കരിക്കപ്പെട്ട കയും ചെയ്യുന്നു. പലപ്പോഴും ഇത്തരം കലാപങ്ങളിൽ ഏർപ്പെടുന്ന ചെറിയ ഒരു വിഭാഗത്തിൻറെ അക്രമപ്രവർത്തനങ്ങൾ ആ ജനതയെ അക്രമകാരികളും കുറ്റവാളികളും ആയി ചിത്രീകരിക്കപ്പെടുവാൻ കാരണമായിത്തീരുകയും ചെയ്യുന്നു. നാമേവരും ഇത് കണ്ടിട്ടുള്ളതാണ്, ശ്രീലങ്കൻ തമിഴ് വംശജരെ മുഴുവൻ തമിഴ് തീവ്രവാദികളായും, മുസ്ലിം ജനവിഭാഗത്തിനെ ചെറിയൊരു വിഭാഗം ജനതയുടെ യുടെ പ്രവർത്തനങ്ങളുടെ ഫലമായി തീവ്ര വർഗീയവാദികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നത് നമ്മുടെ മുന്നിൽ ഉള്ളതാണ്.

ഇത്തരം വലതുപക്ഷ പ്രശ്നങ്ങൾ അവസാനം അനീതിക്കെതിരെയുള്ള പോരാട്ടങ്ങളെ വെറും കലാപങ്ങൾ മാത്രമാക്കി മാറ്റുന്നു, അതിൻറെ അനന്തരഫലം ജനാധിപത്യപ്രക്രിയയിൽ ഈ അനീതി നേരിട്ടവർക്ക് വേണ്ടി ശബ്ദമുയർത്തിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അല്ലെങ്കിൽ അനീതി നേരിട്ട് അവരുടെ പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്നത് കനത്ത പരാജയങ്ങൾ മാത്രമായിരിക്കും. ഇത് ഭരണ നിയമപാലന സംവിധാനങ്ങളിൽ അനീതി നേരിട്ടവരുടെ ശബ്ദം ഉയരാൻ ഇരിക്കാൻ കാരണമാവുകയും ചെയ്യുന്നു. തൽഫലമായി ഒരിക്കലും ഇത്തരം അനീതികൾ ഉണ്ടാകാതിരിക്കാനുള്ള നിയമനടപടികൾ, നിയമങ്ങൾ മുതലായവ രൂപപ്പെടുകയും ചെയ്യില്ല.
യഥാർത്ഥത്തിൽ അതിൽ എന്നും എപ്പോഴും ഇടതു പക്ഷങ്ങൾ നടത്തുന്ന അനീതിക്കെതിരായ ഇത്തരം പോരാട്ടങ്ങൾ ഒരു ശാശ്വതമായ വിജയം ആകാത്തത് വലതുപക്ഷം രഹസ്യമായി നിർമ്മിക്കുന്ന ഈ സാമൂഹിക വിഭാഗീയതയാണ്.

ഈ അനീതിക്കെതിരെ എതിരെ പ്രതികരിക്കുന്ന വെളുത്ത വർഗ്ഗക്കാരനും സാവധാനം നമിത അവൻറെ പോരാട്ടമല്ല ഇത് വെറും കറുത്തവർഗ്ഗക്കാരുടെ പോരാട്ടം മാത്രമാണ് ആണ് എന്ന് ചിന്തിക്കാൻ ഇടവരുന്നു. ഭരണകൂട നിഷ്ക്രിയത്വതിനു അതിനുമുന്നിൽ പലപ്പോഴും പ്രതിഷേധം കലാപമായി മാറുന്നു ഇത്തരം സാഹചര്യങ്ങളിൽ ഇടതു പക്ഷങ്ങൾ മുന്നിലേക്ക് വരികയും പ്രതിഷേധത്തിന് ജനാധിപത്യപരമായ മുഖം നൽകുകയും വേണം. ജനങ്ങളെ വിഭാഗീയതയുടെ മണ്ണിൽ വിടാതെ അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ ജനാധിപത്യപരമായി അതിശക്തമായി അണിനിർത്തുക തന്നെ വേണം. ഈ കാലഘട്ടം ആവശ്യപ്പെടുന്നത് ഇടതുപക്ഷത്തിന്റെ അനിവാര്യതയാണ്, അതിനു നാം വലതുപക്ഷ കാപട്യങ്ങൾ തുറന്നുകാട്ടുക തന്നെ വേണം. അനീതിക്കെതിരെ നിയമം കയ്യിലെടുത്ത ഉള്ള പോരാട്ടങ്ങൾ അല്ല, നിയമ വ്യവസ്ഥയിൽ നിന്നുകൊണ്ടുള്ള സംയോജിത പ്രതിഷേധമാണ്. അതിന് ഇടതുപക്ഷത്തിന് അതിന് നേതൃത്വം നൽകുവാൻ ആകട്ടെ, കാരണം എന്നും അനീതിക്കെതിരെയുള്ള പോരാട്ടങ്ങൾ നയിച്ചിട്ടുള്ളതും, നയിക്കുന്നതും ഇടതുപക്ഷമാണ്.

— അനൂപ് ജോസഫ്

comments


 

Other news in this section
WhatsApp chat