ഡബ്ലിനിലെ സർവീസ് സ്റ്റേഷനിൽ സായുധരായി കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിലായി

കവർച്ചയെത്തുടർന്ന് ഗാർഡ ഡോഗ് യൂണിറ്റിനെയും എയർ സപ്പോർട്ട് യൂണിറ്റിൻ്റെയും സഹായത്തോടെ പ്രതികളെ പിടികൂടി.
ഇന്നലെ രാത്രി ഡബ്ലിനിലെ ഒരു സർവീസ് സ്റ്റേഷനിൽ നടന്ന കവർച്ചയെ തുടർന്ന് 30ഉം 40ഉം വയസ് പ്രായം തോന്നിക്കുന്ന
രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ഒൻപത് മണിയോടെ ഡബ്ലിനിലെ പോർട്ട്മാർനോക്കിൽ കടയിൽ കയറി കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതി മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.

ഗാർഡ ഡോഗ് യൂണിറ്റ്, എയർ സപ്പോർട്ട് യൂണിറ്റ് എന്നിവയുൾപ്പെടെയുള്ള യൂണിറ്റുകളുടെ സഹായത്തോടെ ഫോളോ അപ്പ് തിരച്ചിൽ നടത്തുകയും, ഒളിച്ചിരുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്, 1984 ലെ സെക്ഷൻ 4 പ്രകാരം ഇവരെ ഇപ്പോൾ സ്വോർഡ്സ് ഗാർഡ സ്റ്റേഷനിലും കൂലോക്ക് ഗാർഡ സ്റ്റേഷനിലും തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: