ഷോപ്പിംങ്ങിനു പോകുന്നവർ ശ്രദ്ധിക്കുക; ഷോപ്പിങ്ങിൽ അപകടം പതുങ്ങിയിരിക്കുന്നു; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിലെ പ്രൊഫ. സാലി ബ്ലൂംഫീല്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ നോക്കൂ

സൂപ്പര്‍മാര്‍ക്കറ്റില്‍ അപകടം
പതിയിരിക്കുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിലെ പ്രൊഫ. സാലി ബ്ലൂംഫീല്‍ഡിന്റെ അഭിപ്രായം പുറത്തു വന്നു. ഷോപ്പിംങ്ങിനു പോകുമ്പോൾ സാധനങ്ങള്‍ തൊട്ടുനോക്കുക, മണത്തുനോക്കുക ഒക്കെ സാധാരണ ചെയ്യുന്ന കാര്യമാണ്. ഇതൊക്കെ വൈറസ് വ്യാപനത്തിന് കാരണമായേക്കാം എന്നാണ് ബ്ലുംഫീൽഡ് അനുമാനിക്കുന്നത്.

സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും എടുത്തുമാറ്റി. ഇനി ഓരോരുത്തരും സ്വയം സൂക്ഷിക്കേണ്ട ഘട്ടമാണല്ലോ. നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും രോഗം പടരുന്നതിന് കാരണമായേക്കാം. അത്തരത്തിലൊരു അപകടസാധ്യതയാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിലെ പ്രൊഫസര്‍ സാലി ബ്ലൂംഫീല്‍ഡ് ചൂണ്ടിക്കാണിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരിക്കുന്ന സാധനങ്ങളില്‍ തൊടുകയും മണത്തുനോക്കുകയും ചെയ്യുന്നത് വൈറസ് ഉള്ളിലെത്താന്‍ കാരണമാകുമെന്ന് ഇവര്‍ പറയുന്നു. മണിക്കൂറില്‍ 23 തവണ നാം ഇത് ചെയ്യുന്നുണ്ടെന്നാണ് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുള്ളത്. വെറും ഒരു മില്ലി ഉമിനീരില്‍ 7എം വൈറസ് ഉണ്ടാകുമത്രെ.

സൂപ്പര്‍മാര്‍ക്കറ്റില്‍ ചെക്കൗട്ട് ചെയ്യുന്ന സ്ഥലമാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്നും കാഷ് ഇടപാടുകള്‍ പരമാവധി കുറയ്ക്കാനും സാലി ബ്ലൂംഫീല്‍ഡ് ആവശ്യപ്പെടുന്നു. സാമൂഹിക അകലം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തീര്‍ച്ചയായും പാലിക്കണം.

ഓണ്‍ലൈന്‍ ഡെലിവറിയായി ലഭിക്കുന്ന ഉണങ്ങിയ ഉല്‍പ്പന്നങ്ങള്‍ മൂന്ന് ദിവസത്തേക്ക് ക്വാറന്റൈന്‍ ആയി സൂക്ഷിക്കണമെന്നും ഗ്രോസറി കഴുകിയെടുക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്

Share this news

Leave a Reply

%d bloggers like this: